ജില്ലാ റൈഫിള്‍ അസോസിയേഷന്‍ നേതൃത്വം നല്‍കുന്ന സമ്മര്‍ ഷൂട്ടിംഗ് ക്യാമ്പ് ആരംഭിച്ചു; അമ്പലത്തറ ഷൂട്ടിംഗ് റേഞ്ചല്‍ നടക്കുന്ന പരിശീലന ക്യാമ്പ് ജില്ല പോലീസ് മേധാവി ബി.വി. വിജയഭാരത റെഡ്ഡി ഐ പി എസ് ഉല്‍ഘാടനം ചെയ്തു

കാഞ്ഞങ്ങാട്:ജില്ലാ റൈഫിള്‍ അസോസിയേഷന്റെ അമ്പലത്തറയില്‍ പ്രവര്‍ത്തിക്കുന്ന ഷൂട്ടിംഗ് റേഞ്ചില്‍ കുട്ടികള്‍ക്കുളള അവധികാല ഷൂട്ടിംഗ് പരിശീലന ക്യാമ്പ് ആരംഭിച്ചു.ജില്ല പോലീസ് മേധാവി ബി.വി.വിജയ ഭാരത് റെഡ്ഡി ഐ.പി.എസ് ഉല്‍ഘടനം ചെയ്തു. ഈ ക്യാമ്പിലൂടെ ജില്ലയിലെ മികച്ച ഷൂട്ടേര്‍സിനെ തിരഞ്ഞെടുക്കാന്‍ നമ്മുക്ക് സാധിക്കുമെന്നും ജില്ലയുടെ അഭിമാനമായി ഇവരെ മാറ്റാന്‍ നമ്മുക്ക് സാധിക്കുന്നുമെന്നും അദ്ദേഹം അറിയിച്ചു.

റൈഫിള്‍ അസോസിയേഷന്‍ ജില്ല കമ്മിറ്റിക്ക് സംസ്ഥാന റൈഫിള്‍ അസോസിയേഷന്‍ അനുവദിച്ച എല്‍ പി 500 പിസ്റ്റല്‍ സംസ്ഥാന ട്രെഷററും ജില്ല സെക്രട്ടറിയുമായ അഡ്വ:കെ.എ.നാസര്‍ റൈഫിള്‍ അസോസിയേഷന്‍ ജില്ല വൈസ് പ്രസിഡന്റും കൂടിയായ ജില്ല പോലീസ് മേധാവിക്ക് ചടങ്ങില്‍ വെച്ച് കൈമാറി.പി.വി. രാജേന്ദ്രകുമാര്‍ അദ്ധ്യക്ഷം വഹിച്ചു. എം.ശ്രീകണ്ഠന്‍ നായര്‍ ,എ.കെ.ഫൈസല്‍ ,എഞ്ചിനീയര്‍ ഷെരീഫ്,സുമേഷ് സുകുമാരന്‍,അഷ്‌കര്‍ അലി,പാലാക്കി സി. കുഞ്ഞബ്ദുള്ള,യഹിയ ,അഡ്വ.കുമാരന്‍ നായര്‍, എന്നിവര്‍ യോഗത്തില്‍ സംബന്ധിച്ചു. ഐ.എസ് എസ് .എഫ് ജൂറിയും നാഷണല്‍ ഷൂട്ടറുമായ മിലന്‍ ജെയിംസാണ് ക്യാമ്പിന് നേതൃത്വം നല്‍കുന്നത് . അസോസിയേഷന്‍ ട്രൈനെര്‍ പ്രജീഷും ഷൂട്ടര്‍മാരായ ആന്റണി.വി.ജെ.ജോസഫ്.വി.ജെ എന്നിവര്‍ പരിശീലന സഹായികളായി പ്രവര്‍ത്തിക്കുന്നു.അഡ്വ.കെ.എ.നാസര്‍ ,പി.വി.രാജേന്ദ്രകുമാര്‍, എ.കെ.ഫൈസല്‍ എന്നിവരാണ് ക്യാമ്പ് കോര്‍ഡിനേറ്റര്‍മാര്‍. ഈ വര്‍ഷം ഓഗസ്റ്റില്‍ നടക്കുന്ന സംസ്ഥാന മത്സര വേദിയാകുന്നത് കാസറഗോഡ് ജില്ലാ ഷൂട്ടിംഗ് റേഞ്ചില്‍ വെച്ചാണെന്ന് സെക്രട്ടറി അറിയിച്ചു.3 ദിവസത്തെ പരിശീലനവും അതില്‍ മികവ് കാണിക്കുന്ന കുട്ടികള്‍ക്ക് തുടര്‍ന്നുള്ള ദിവസങ്ങളില്‍ റേഞ്ചില്‍ വെച്ച് തന്നെ തുടര്‍ പരിശീലനം നല്‍കുമെന്നും സെക്രട്ടറി അറിയിച്ചു.സമാപന ദിവസം അസോസിയേഷന്‍ ജില്ലാ പ്രസിഡന്റും ജില്ലാ കളക്ടറുമായ ഇമ്പശേഖര്‍ ഐ.എ.എസ് ക്യാമ്പിലെത്തും,തുടര്‍ന്ന് സമ്മര്‍ കോച്ചിംങ് ക്യാമ്പില്‍ പരിശീലനം ലഭിച്ച കുട്ടികള്‍ക്കുള്ള സര്‍ട്ടിഫിക്കറ്റുകള്‍ അദ്ദേഹം വിതരണംചെയ്യും.

 

error: Content is protected !!