കരിന്തളം: അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെയര്‍ ഡ്രസ് ഉടമ മരിച്ചു. നീലേശ്വരം തെരു റോഡില്‍ വിജി ഹെയര്‍ ഡ്രസസ് നടത്തിയിരുന്ന കരിന്തളം നാന്തിയടുക്കത്തെ കെ.പി. വിദ്യാധരന്‍ (60) ആണ് മരിച്ചത്. രാവിലെ വീട്ടില്‍ നിന്നും ബൈക്കില്‍ ജോലിക്ക് പോകവെ മാര്‍ച്ച് ഒന്നിന് നീലേശ്വരം താലുക്ക് ആശുപത്രിക്ക് സമീപം അപകടത്തില്‍പ്പെടുകയായിരുന്നു. പിന്നീട് കണ്ണൂര്‍ ബേബി മെമ്മോറിയല്‍ പരിയാരം മെഡിക്കല്‍ കോളോജാശുപത്രി, നീലേശ്വരം എന്നിവിടങ്ങളില്‍ ചികിത്സയിലായിരുന്നു. സംസ്‌ക്കാരം ഞായറാഴ്ച്ച രാവിലെ 10 മണിക്ക് തലയടുക്കം പൊതുശ്മശാനത്തില്‍ ഭാര്യ: ഒ. ശാന്ത (ഓ മച്ചേരി) . മക്കള്‍: കെ.വി. സരിഷ് (സ്‌റ്റൈല്‍ ഹെയര്‍ ഡ്രസസ് വെള്ളരിക്കുണ്ട് ) , കെ.വി വിജീഷ് (ദുബൈ) . മരുമക്കള്‍: ടി.രാധ , രശ്മി (കാസര്‍കോട്) രശ്മി വിജിഷ് . (എറണാകുളം – തമ്മനം). സഹോദരങ്ങള്‍: ശശിധരന്‍ (കാസര്‍കോട്), സുധാകരന്‍ (നര്‍ക്കിലക്കാട്), മുരളീധരന്‍(പരപ്പച്ചാല്‍).
അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന ഹെയര്‍ ഡ്രസ് ഉടമ മരിച്ചു; കരിന്തളം നാന്തിയടുക്കത്തെ കെ.പി. വിദ്യാധരന്‍ ആണ് മരിച്ചത്
