സ്‌കൂളുകളില്‍ ഇത്തവണയും ദുര്‍ഗ തന്നെ

നീലേശ്വരം:ജില്ലാ സ്‌കൂള്‍ കായിക മേളയില്‍ ഇത്തവണയും ദുര്‍ഗ തന്നെ.
10 സ്വര്‍ണം, രണ്ട് നാല് വെള്ളി, 4വെങ്കലം നേടി 66 കാഞ്ഞങ്ങാട് ദുര്‍ഗ ഹയര്‍ സെക്കന്ററി പോയിന്റോടെ സ്‌കൂള്‍ വിഭാഗത്തില്‍ ഓവറോള്‍ ചാമ്പ്യന്‍മാരായത്. 7 സ്വര്‍ണം, 5 വെള്ളി, ഒരു വെങ്കലം നേടി 51 പോയിന്റോടെ കുമ്പള ജി എച്ച് എസ് എസ് രണ്ടാം സ്ഥാനത്തെത്തി. 7 സ്വര്‍ണം 2 വെങ്കലവും നേടി 37 പോയിന്റോടെ
കുട്ടമത്ത് ജിഎച്ച്എസ് എസ് മൂന്നാമതും 36 പോയിന്റോടെ സെന്റ് ജോണ്‍സ് എച്ച് എസ് പാലാവയല്‍ നാലാം സ്ഥാനത്തുമെത്തി. രാജപുരം ഹോളി ഫാമിലി എച്ച് എസ് എസ് (22), കൊടക്കാട് കെ എം വി എച്ച് എസ് എസ് (21), പട്‌ല ജി എച്ച് എസ് എസ് (21), ചായ്യോത്ത് ജി എച്ച് എസ് എസ് (20) എന്നിങ്ങനെയാണ് മറ്റു സ്‌കൂളുകളുടെ പോയിന്റ് നില.

 

error: Content is protected !!