16 വര്‍ഷത്തെ ഇടവേളക്കുശേഷം കിരീടം തിരിച്ചുപിടിച്ച് കാസര്‍കോട് ഉപജില്ല

നീലേശ്വരം: മൂന്ന് ദിവസങ്ങളിലായി നീലേശ്വരം ഇ എം എസ് സ്റ്റേഡിയത്തില്‍ നടന്ന വന്ന കാസര്‍കോട് റവന്യു ജില്ല സ്‌കൂള്‍ കായികമേള സമാപിച്ചപ്പോള്‍ 16 വര്‍ഷത്തെ ഇടവേളക്കുശേഷം കിരീടം തിരിച്ചുപിടിച്ച് കാസര്‍കോട് ഉപജില്ല . ഏഴ് 15 സ്വര്‍ണം, 21 വെള്ളി, 22 വെങ്കലം ഉള്‍പ്പെടെ 179 പോയിന്റുമായി കാസര്‍കോട് ഉപജില്ല ഓവറോള്‍ ചാമ്പ്യന്‍മാരായി. 19 സ്വര്‍ണം, 13 വെള്ളി, 18 വെങ്കലം ഉള്‍പ്പെടെ 158 .5 പോയിന്റുമായി ഹോസ്ദുര്‍ഗ് രണ്ടാം സ്ഥാനത്തും, 16 സ്വര്‍ണം, 12 വെള്ളി, 8 വെങ്കലം ഉള്‍പ്പെടെ 124 പോയിന്റു മായി ചെറുവത്തൂര്‍ മുന്നാം സ്ഥാനത്തുമാണ്. 116.5 പോയിന്റുമായി കുമ്പള നാലാമതും, 111 പോയിന്റുമായി ചിറ്റാരിക്കാല്‍ അഞ്ചാമതും, 106 പോയിന്റുമായി മഞ്ചേശ്വം ആറാമതും 97 പോയിന്റുമായി ബേക്കല്‍ ഏഴാം സ്ഥാനത്തുമെത്തി.
സമാപന സമ്മേളനം കാഞ്ഞങ്ങാട് എംഎല്‍എ ഗോവിന്ദന്‍ പള്ളിക്കാപ്പില്‍ ഉദ്ഘാടനം ചെയ്ത് സമ്മാനങ്ങള്‍ വിതരണം ചെയ്തു.
ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് സാബു അബ്രഹാമിന്റെ അധ്യക്ഷനായി.
ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡന്റ് . കെ.കെ. സോയ, പൊതുമരാമത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ ഒക്ലാവ് കൃഷ്ണന്‍, ആരോഗ്യ, വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ എം മനു, ക്ഷേമകാര്യ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍പേഴ്‌സണ്‍ സുകുമാരി ശ്രീധരന്‍, പഞ്ചായത്ത് പ്രസിഡന്റ് എം രാജന്‍, ജില്ലാ പഞ്ചായത്ത് അംഗം റീന തോമസ്, എന്നിവര്‍ സംസാരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ. ടി. സി. സ്വാഗതവും കെ. പി. ബിജു നന്ദിയും പറഞ്ഞു.

 

error: Content is protected !!