കാഞ്ഞങ്ങാട്: നവംബര്‍ 6, 7, 8 തീയതികളില്‍ എറണാകുളത്ത് നടക്കുന്ന മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന സമ്മേളനം വിജയിപ്പിക്കാന്‍ നോര്‍ത്ത് ചിത്താരി ശാഖാ കമ്മിറ്റി കണ്വെന്ഷന് തീരുമാനിച്ചു.
സമ്മേളനത്തിന്റെ പ്രചരണാര്‍ത്ഥം ഒക്ടോബര്‍ 25 ഞായറാഴ്ച വൈകിട്ട് 4 മണിക്ക് ചാമുണ്ഡിക്കുന്ന് ജംഗ്ഷനില്‍ നിന്ന് മാരത്തോണ്‍ സംഘടിപ്പിക്കും.
കണ്വെന്ഷന് മുസ്ലിം യൂത്ത് ലീഗ് കാസര്‍കോട് ജില്ലാ കൗണ്‍സിലര്‍ ജബ്ബാര്‍ ചിത്താരി ഉദ്ഘാടനം ചെയ്തു. ജോലി ആവശ്യാര്‍ത്ഥം വിദേശത്തേക്ക് പോകുന്ന ശാഖാ ട്രഷറര്‍ അലി സി.ടിക്ക് ശാഖാ കമ്മിറ്റിയുടെ സ്നേഹോപഹാരം നല്കി.
അജാനൂര്‍ പഞ്ചായത്ത് യൂത്ത് ലീഗ് ജനറല്‍ സെക്രട്ടറി നിസാമുദ്ധീന്‍ സി.എച്ച് അധ്യക്ഷത വഹിച്ചു. സാഹില്‍ ബാരിക്കാട്, മിദ്ലാജ്, അനസ്, ഉവൈസ്, മുഹമ്മദ്, ജാഫര്‍, ഫാരിസ് എന്നിവര്‍ സംസാരിച്ചു.
ഒഴിവ് വന്ന പ്രസിഡന്റായി റബീഹിനെയും ട്രഷററായി ശിബാസിനെയും തെരഞ്ഞെടുത്തു.
