ഭിന്നശേഷിക്കാരെ ചേര്‍ത്ത് പിടിച്ചും പരിചരിച്ചവരെ ആദരിച്ചും കുടുംബസംഗമം അവിസ്മരണീയമായി

കാഞ്ഞങ്ങാട്:കുടുംബത്തിലെ ബൗദ്ധീക വെല്ലുവിളികള്‍ നേരിടുന്നരുള്‍പ്പെടെ ഭിന്നശേഷിക്കാരെ ചേര്‍ത്തു പിടിച്ചും പതിറ്റാണ്ടുകളായി അവരെ പരിചരിക്കുന്നവരെ ആദരിച്ചും മെഡിക്കല്‍ പരീക്ഷകളിള്‍ ഉള്‍പ്പെടെ വിവിധ മല്‍സരങ്ങളില്‍ വിജയിച്ച കുടുംബാംഗങ്ങളെ പ്രശംസിച്ചും നവവധൂവരന്‍മാരെ അനുമോദിച്ചും നടത്തി കുടുംബസംഗമത്തെ അവസ്മരണീയമാക്കി.

പണ്ഡിത കുടുംബമായ കെ കെ പുരയില്‍ ഹസ്സന്‍ ഹാജിയുടെയും തെരുവത്ത് ദൈനുവിന്റെയും സന്താന പരമ്പരകള്‍ കൊത്തിക്കാലിലെ ലൈക്ക് മിത്ര റിസോര്‍ട്ടില്‍ ഒത്തുചേര്‍ന്ന കുടുംബസംഗമമാണ് വേറിട്ട നിലയില്‍ ശ്രദ്ധേയമായത്. എന്‍ഡോള്‍സള്‍ഫാന്‍ ദുരിത ബാധികമായ ബൗദ്ധീക വെല്ലുവിളികള്‍ നേരിട്ട സാഹിദയെയും സുബൈറിനെയും ജനനം മുതല്‍ ഇക്കാലമത്രയും ചേര്‍ത്ത് പിടിച്ച് സംരക്ഷിപോരുന്ന ജമീല അസ്ലാമിനെ സംഗമം ഉല്‍ഘാടനം ചെയ്ത ജില്ല പഞ്ചായത്ത് പ്രസിഡണ്ട് ബേബി ബാലകൃഷ്ണന്‍ പൊന്നാട അണിയിച്ച് ആദരിച്ച് ഉപഹാരം നല്‍കി.
കഴഞ്ഞ ആഴ്ച്ച വിവാഹിതരായ കുടുംബാംഗം മുഷ്ത്താക്കി നും,വധു റാഹിലയ്ക്കും ബേബി ബാലകൃഷ്ണന്‍ പൂച്ചെണ്ട് നല്‍കി.മെഡിക്കല്‍ ബിരുദം,പ്ലസ് ടു,മദ്രസ്സ പൊതുപരീക്ഷകളില്‍ ഉന്നത വിജയം നേടിയ കുടുംബത്തില്‍പ്പെട്ട വിദ്യാര്‍ത്ഥികള്‍ക്ക് പ്രശംസാ പത്രവും ഉപഹാരവും നല്‍കി.സംഗമത്തോടനുബന്ധിച്ച് നടത്തിയ ഫുട്‌ബോള്‍ മല്‍സരത്തിലും മറ്റ് കായിക മല്‍സരങ്ങളിലും വിജയികളായവര്‍ക്ക് ട്രോഫിയും മെഡലുകളും നല്‍കി.മുതിര്‍ന്ന കുടുംബാംഗം മാട്ടുമ്മല്‍ ഹസ്സന്‍ ഹാജിയെ ചടങ്ങില്‍ ആദരിച്ചു.

കെ കെ പുരയില്‍ ഹസ്സന്‍ ഹാജി ഫാമിലി ഫൗണ്‍ണ്ടേഷന്‍ മാണിക്കോത്തിന്റെ ലോഞ്ചിങ്ങ് ജില്ല പഞ്ചായത്ത് പ്രസിഡണ്ട് നിര്‍വ്വഹിച്ചു.മുതിര്‍ കുടുംബാംഗം ടി.മുഹമ്മദ് അസ്ലാം ഫൗണ്‍ണ്ടേഷന്റെ ഉദ്ദേശവും പ്രവര്‍ത്ത പദ്ധതികളും വിശദീകരിച്ചു. വരും വര്‍ഷങ്ങളിലും പുരസ്‌കാര സമര്‍പ്പണവും കുടുംബസംഗമവും നടത്തും. കൂട്ടായ്മ പ്രസിഡണ്ട് എം.മുഹമ്മദ് കുഞ്ഞി മുഫീദ അദ്ധ്യക്ഷനായി.ജനറല്‍ ഷെബീര്‍ ഹസ്സന്‍ സ്വാഗതം പറഞ്ഞു.കെ കെ പുര തറവാട്ടിലെ മുതിര്‍ന്ന അംഗങ്ങളായ പി.എം.ഹസ്സന്‍ ഹാജി, കെ കെ അബ്ദുള്ള ഹാജി,തലമുറ സംഗമം പ്രസിഡണ്ട് സി.എച്ച്.ബഷീര്‍,സെക്രട്ടറി എം സുലൈമാന്‍,അഹമ്മദ് കടവത്ത് ബേക്കല്‍,കെ കെ മൊയ്തീന്‍ കുഞ്ഞി,അബ്ദുസമദ് അതിഞ്ഞാല്‍,ജസീം കപ്പണക്കാല്‍ എന്നിവര്‍ സംസാരിച്ചു.തുടര്‍ന്ന് കുടുംബാഗങ്ങള്‍ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.

error: Content is protected !!