രാവണീശ്വരം: അഴീക്കോടന്‍ ആര്‍ട്‌സ് ആന്‍ഡ് സ്‌പോര്‍ട്‌സ് ക്ലബ് രാവണീശ്വരം സെപ്റ്റംബര്‍ 23 അഴീക്കോടന്‍ ദിനം വിപുലമായി ആ ചരിച്ചു. അനുസ്മരണ സമ്മേളനം ഡി. വൈ. എഫ്. ഐ സംസ്ഥാന കമ്മറ്റി അംഗം പി. പി. അനീഷ പയ്യന്നൂര്‍ ഉത്ഘാടനം ചെയ്ത് അനുസ്മരണപ്രഭാഷണം നടത്തി. ക്ലബ് പ്രസിഡന്റ് ടി. നാരായണന്‍ അധ്യക്ഷത വഹിച്ചു.കെ. സബീഷ്, കെ. രാജേന്ദ്രന്‍, എ. കൃഷ്ണന്‍, കെ. ശശി, പി. എ. ശകുന്തള, പി. അനീഷ്, പി. ഗംഗാധരന്‍, എം. സുകേഷ്, എം. സുനിത, ടി. സി. ദാമോദരന്‍ മാസ്റ്റര്‍, കെ. വിജയന്‍, ധന്യ അരവിന്ദന്‍, ഉഷ രവീന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ക്ലബ് സെക്രട്ടറി എം. ബാലകൃഷ്ണന്‍ സ്വാഗതവും അരുണ്‍ അരവിന്ദ് നന്ദിയും പറഞ്ഞു. തുടര്‍ന്ന് പായസ വിതരണവും ദി ഷോട്ട് എന്ന തെരുവു നാടകവും അരങ്ങേറി.
