ഹോസ്ദുര്‍ഗ് ഉപജില്ല ശാസ്‌ത്രോത്സവം : ഹരിതക്കൂട് നിര്‍മ്മാണം നടന്നു

കാഞ്ഞങ്ങാട് : 25 26 തീയതികളില്‍ യു ബി എം ചര്‍ച്ച് എ എല്‍ പി സ്‌കൂളില്‍ നടക്കുന്ന ഹോ സ്ദുര്‍ഗ് ഉപജില്ലാ ശാസ്‌ത്രോത്സവത്തിന്റെ ഭാഗമായി ‘ഹരിതക്കൂട്’ എന്ന പേരില്‍ പ്രകൃതിസൗഹൃദ മാലിന്യക്കൂട് നിര്‍മ്മാണ പരിപാടി നടന്നു. പ്രകൃതിസൗഹൃദ വസ്തുക്കള്‍ ഉപയോഗിച്ച് മാലിന്യക്കൂടുകള്‍ നിര്‍മ്മിക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണത്തിന്റെയും മാലിന്യസംസ്‌കരണത്തിന്റെയും പ്രാധാന്യം കുട്ടികളില്‍ വളര്‍ത്തുകയാണ് പരിപാടിയുടെ ലക്ഷ്യം. പരിപാടി കാഞ്ഞങ്ങാട് നഗരസഭ വൈസ് ചെയര്‍പേഴ്‌സണ്‍ ലതാ ബാലകൃഷ്ണന്‍ ഉദ്ഘാടനം ചെയ്തു. വിദ്യാര്‍ഥികളും അധ്യാപകരും പരിപാടിയില്‍ പങ്കെടുത്തു.

 

error: Content is protected !!