കാഞ്ഞങ്ങാട്: ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് തുഫാന്‍ യോഗ സംഘടിപ്പിച്ചു
ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ആയുഷ് തുഫാന്‍ യോഗ സംഘടിപ്പിച്ചു. ഹരിപുരം ആയുര്‍വേദ ഡിസ്‌പെന്‍സറിയും കാഞ്ഞങ്ങാട് നെഹ്റു കോളേജിലെ എന്‍.എസ്.എസ്. യൂണിറ്റും സംയുക്തമായാണ് പരിപാടി സംഘടിപ്പിച്ചത്. പരിപാടി കോളേജ് പ്രിന്‍സിപ്പല്‍ ഡോ. പി വി റീജ ഉദ്ഘാടനം ചെയ്തു. ഡോ. പി. രജീഷ് , ഡോ. പി വി ജിഷ, പി എസ് കാര്‍ത്തിക്, ശീതള്‍ ഷാജി , പി കെ.ദേവനന്ദ എന്നിവര്‍ സംസാരിച്ചു.
അശോക് രാജ്. ബി യോഗ ക്ലാസ് നയിച്ചു. ദേശീയ ആയുര്‍വേദ ദിനാചരണത്തിന്റെ ഭാഗമായി ആരോഗ്യസംരക്ഷണത്തില്‍ യോഗയുടെയും ആയുര്‍വേദത്തിന്റെയും പ്രാധാന്യം ഉയര്‍ത്തിക്കാട്ടുന്നതായിരുന്നു പരിപാടി. 150 കുട്ടികള്‍ പങ്കെടുത്തു.
