തിരുവനന്തപുരം മാര്‍ ഇവാനിയെസ് കോളേജില്‍ ഏഴു ദിവസങ്ങളല്ലായി 20 പോലീസ് ജില്ലകളില്‍ നിന്നും ആയിരത്തോളം കേഡറ്റുകള്‍ പങ്കെടുത്ത സംസ്ഥാന സഹവാസ ക്യാമ്പില്‍ മികച്ച എസ്പിസി ജില്ലയായി കാസര്‍കോടിനെ തിരഞ്ഞെടുത്തു വിവിധ വിഭാഗങ്ങളില്‍ കുട്ടികളുടെ പ്രകടനം വിലയിരുത്തിയാണ് പാസിംഗ് ഔട്ട് പരേഡില്‍ വച്ച് കേരള ഗവര്‍ണര്‍ ശ്രീരാജേന്ദ്ര വിശ്വനാഥ അര്‍ലേക്കറില്‍ നിന്ന് പ്ലറ്റൂണ്‍ കമാന്റര്‍ പി വി ആര്‍ദ്ര സമ്മാനം ഏറ്റുവാങ്ങിയത്. പതാക വാഹകയായി കുമാരി വാണി കൃഷ്ണയും പരേഡില്‍ ശ്രദ്ധ നേടി. കാസര്‍കോട് ജില്ലാ പോലീസ് മേധാവി വി. വി വിജയ ഭാരത് റെഡ്ഡി ഐപിഎസിന്റെ നിര്‍ദ്ദേശപ്രകാരം എസ് പി.സി പദ്ധതിയുടെ ജില്ലാ മോഡല്‍ ഓഫീസര്‍ അഡീഷണല്‍ എസ്പി പി ബാലകൃഷ്ണന് നായരുടെയും മികച്ച പിന്തുണയിലും ചിട്ടയായ പരിശീലനത്തിലൂടെയുമാണ് ടീം കാസര്‍കോട് ഈ നേട്ടം കൈവരിച്ചത്.ജില്ലാ അസിസ്റ്റന്റ് മോഡല്‍ ഓഫീസര്‍ സബ് ഇന്‍സ്പെക്ടര്‍ തമ്പാന് ടി സോഷ്യല്‍ പോലീസിംഗ് കോഡിനേറ്റര്‍ സബ് ഇന്‍സ്പെക്ടര്‍ രാമകൃഷ്ണന് ഡി.ഐ മാരായ പ്രദീപന് കോതോളി രാജേഷ് കുഞ്ഞിവീട്ടില്‍ ജയശ്രീ, ധന്യ,ശ്യാം, അദ്ധ്യാപകരായ അശോകന്, സിന്ധു ടി ടി വി, സ്മിത ബിന്ദു എന്നിവരാണ് കുട്ടികളെ പരിശീലിപ്പിച്ചത്. വിജയികളെ എഡിജിപി ഇന്റലിജന്‍സ് പി വിജയന് ഐപിഎസ് എസ് പി സി സംസ്ഥാന നോഡല്‍ ഓഫീസര്‍ ഡി ഐ ജി ശ്രീമതി അജിതാബീഗം ഐപിഎസ് മുന്‍ കാസര്‍ഗോഡ് ജില്ലാ പോലീസ് മേധാവി പി. ബിജോയ് ഐപിഎസ് എന്നിവര്‍ കുട്ടികളെ അഭിനന്ദിച്ചു.ജില്ലയിലെ ഡ്രില്‍ ഇന്‍സ്ട്രക്ടര്‍മാര്‍ കമ്മ്യൂണിറ്റി പോലീസ് ഓഫീസര്‍മാര്‍ എസ് പി സി പി ടി എ എന്നിവരുടെ മികച്ച കൂട്ടായ്മയും പിന്തുണയുമാണ് നേട്ടത്തിന്കാരണമായത്.
