മീങ്ങോത്ത് : പ്രവാസി അസോസിയേഷന് ലൈബ്രറി മീങ്ങോത്ത് വായനാവെളിച്ചം പരിപാടിയുടെ ഭാഗമായി ബേക്കല്‍ കോട്ടയിലേക്ക് പഠനയാത്ര സംഘടിപ്പിച്ചു. ബേക്കല്‍ കോട്ടയുടെ ചരിത്ര പ്രാധാന്യത്തെ കുറിച്ച് കുട്ടികള്‍ക്ക് മനസ്സിലാക്കി കൊടുക്കുകയും വായിച്ച പുസ്തകത്തിന്റെ ആസ്വാദനക്കുറിപ്പ് അവതരണവും നടത്തി. ബാലന് കുന്നുമ്മല്‍ അധ്യക്ഷനായി. ആയിരുന്നു. ഈ പരിപാടി ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തത് മീങ്ങോത്തിന്റെ പ്രിയപ്പെട്ട ചിത്രകാരി മാധവി മീങ്ങോത്ത് ആയിരുന്നു. തുടര്‍ന്ന് ബേക്കല്‍ കോട്ടയുടെ ചരിത്ര പ്രാധാന്യത്തെക്കുറിച്ച് വായനാവെളിച്ചം മെന്റര്‍ കൂടിയായ ഈ പരിപാടിക്ക് നിത്യയും ജ്യോതിയും പറഞ്ഞു കൊടുത്തു. സെക്രട്ടറി നിത്യമധു സ്വാഗതം പറഞ്ഞു.
