ഉസിനാര്‍ മാഞ്ഞുമ്മ കുടുംബ സംഗമം 29 ന് പെരിയ രാജ് അറേണ കണ്‍വെന്‍ഷന്‍ ഹാള്‍

പള്ളിക്കര : ഉത്തര മലബാറിലെ പ്രശസ്ഥമായ ഇബ്രാഹിഅങ്ങയുടെ മകള്‍ മാഞ്ഞുമ്മയും ചിത്താരി ഹുസ്സിനാര്‍ എന്നവരുടെ 7 തലമുറകളുടെ കുടുംബം കൂട്ടായ്മ വിവിധ കലാ കായിക പരിപാടികളോടെ മെയ് 29 ന് 10 മണിക്ക് പെരിയ രാജ് അറേണ കണ്‍വെന്‍ഷന്‍ ഹാളില്‍ വിവിധ പരിപാടികളോട് നടത്തും. മുതിര്‍ന്ന കുടുംബാംഗങ്ങള്‍ പ്രതീകാത്മക ഉദ്ഘാടനവും പുതിയ തലമുറയിലെ 10 കുട്ടികള്‍ ഹൈഡ്രജന്‍ ബലൂണ്‍ ഉയര്‍ത്തി ആരംഭം കുറിക്കും. കുടുംബത്തിലെ ഗായകര്‍ ചേര്‍ന്നു ഗാന സന്ധ്യയും നടത്തും ‘ സംഗമം വിജയിപ്പിക്കാന്‍ കമ്മിറ്റി രൂപീകരിച്ചു ഭാരവാഹികള്‍
ടി പി കുഞ്ഞബ്ദുള്ള ഹാജി (ചെയര്‍മാന്‍), പി കെ അബ്ദുള്ള (ജനറല്‍ കണ്‍വീനര്‍), ഹനീഫ പി എച്ച് (ട്രഷറര്‍),
ഹക്കീം പി എച്ച്,നസീമ പി എച്ച്, പി കെ യൂസഫ്, ഡോക്ടര്‍ റിയാസ്, അക്ബര്‍ പി എം , ഹനീഫ ബടക്കന്‍ വര്‍ക്കിംഗ് ചെയ്ര്‍മന്‍ മാരായും
കണ്‍വീനവര്‍മാരായി ഇല്യാസ് ,ജംഷീറ, ഷാജിത, നൗഫല്‍, ജംഷീര്‍ പി കെ എ, ജസീന പി കെ എ എന്നിവരെയും വൈസ് ചെയര്‍മാന്‍ മാരായി പി കെ യൂസഫ്, എന്‍ കെ അബ്ദുള്ള, അസീസ്, സലാം ബി എന്നിവരെയുംതിരഞ്ഞെടുത്തു.

error: Content is protected !!