മത്സ്യബന്ധനത്തിനിടെ തൈക്കടപ്പുറത്ത് തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു; അജാനൂര്‍ കടപ്പുറത്ത് താമസിക്കുന്ന രവി ആണ് മരിച്ചത്

കാഞ്ഞങ്ങാട് : മത്സ്യബന്ധനത്തിനിടെ തൊഴിലാളി കുഴഞ്ഞുവീണു മരിച്ചു. അജാനൂര്‍ കടപ്പുറത്ത് താമസിക്കുന്ന രവി (55) ആണ് മരിച്ചത്. ഇന്നലെ
കടലില്‍ മത്സ്യ മത്സ്യബന്ധനത്തിനിടെ നെഞ്ചുവേദന അനുഭവപ്പെട്ട് കുഴഞ്ഞു വീഴുകയായിരുന്നു. നീലേശ്വരം തേജസ്വിനി ഹോസ്പിറ്റലില്‍ എത്തിച്ചുവെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രിയിലേക്ക് മാറ്റി.ബേക്കല്‍ ശ്രീ കുറുംബ ക്ഷേത്ര പരിസരത്ത് താമസിക്കുന്ന പരേതനായ നാരായണി -കണ്ണന്‍ എന്നവരുടെ മകനാണ്. ഭാര്യ :സിന്ധു (അജാനൂര്‍ കടപ്പുറം). മക്കള്‍: അഞ്ജു, ആകാശ്.

error: Content is protected !!