കോട്ടപ്പാറ :യാദവം സ്‌കൂള്‍ ഓഫ് മ്യൂസിക് കൊടവലവും വാഴക്കോട് ജി എല്‍ പി സ്‌കൂള്‍ പി ടി എ യും സംയുക്തമായി നടത്തുന്ന സൗജന്യ സംഗീത – ചിത്ര രചന ക്ലാസ് മെയ് 14 മുതല്‍ 16 വരെ വാഴക്കോട് ജി എല്‍ പി സ്‌കൂളില്‍ വെച്ച് നടക്കും. 14 ന് രാവിലെ 10മണിക്ക് സംഗീത പൂര്‍ണശ്രീ കാഞ്ഞങ്ങാട് ടി പി ശ്രീനിവാസന്‍ ഉദ്ഘാടനം ചെയ്യും. വാര്‍ഡ് മെമ്പര്‍ എ വേലായുധന്‍ മുഖ്യാതിഥിയാകും . സ്‌കൂള്‍ ഹെഡ്മാസ്റ്റര്‍ പി.കെ.ബിജു പി ടി എ പ്രസിഡന്റ് കെ. ബിജു തുമ്പയില്‍, ടി നാരായണന്‍ കക്കട്ടില്‍ എന്നിവര്‍ ആശംസകള്‍ നേരും. യാദവം സ്‌കൂള്‍ സ്ഥാപകരും സംഗീത അധ്യാപകരുമായ ടി പി അഭിജിത്തും ഔചിത്യ അഭിജിത്തും സംഗീത ക്ലാസുകള്‍ കൈകാര്യം ചെയ്യും. ദേവദത്തന്‍ ചിത്ര രചന ക്ലാസ്സ് എടുക്കും.ക്ലാസ്സില്‍ പങ്കെടുക്കുന്നവര്‍ക്കായുള്ള രജിസ്‌ട്രേഷന് ഫോണ്‍ : 9567453636,6282290998.
