എസ് സി എസ് ടി എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍ സംസ്ഥാന സമ്മേളനത്തിന് കാഞ്ഞങ്ങാട് തുടക്കം

കാഞ്ഞങ്ങാട് :
എസ് സി എസ് ടി എംപ്ലോയീസ് ആന്റ് പെന്‍ഷനേഴ്‌സ് വെല്‍ഫെയര്‍ ഓര്‍ഗനൈസേഷന്‍
സംസ്ഥാന സമ്മേളനം കാഞ്ഞങ്ങാട് വ്യാപാര ഭവന്‍, (സ്ഥാപക നേതാവ് പി.വി.രാജന്‍ നഗര്‍) നടന്നു. സമ്മേളനം എം.പി രാജ്മോഹന്‍ ഉണ്ണിത്താന്‍ ഉദ്ഘാടനം ചെയ്തു. സംഘടന സംസ്ഥാന പ്രസിഡന്റ് സി.കെ.ചന്ദ്രന്‍ മാസ്റ്റര്‍ അദ്ധ്യക്ഷനായി.
ഈ സമൂഹത്തിലെ ഓരോ വ്യക്തിയും അംബേദ്ക്കറും, അയ്യങ്കാളിയും ആയി മാറണമെന്നും സമൂഹത്തിലെ ഉച്ചനീചത്വത്തിനെതിരെ ശക്തമായി പോരാട്ടം തുടരണമെന്നും
ഉദ്ഘാട പ്രസംഗത്തില്‍ എം പി പറഞ്ഞു.
തുടര്‍ന്ന് ലഹരി വിരുദ്ധ സെമിനാറില്‍ റിട്ട.പ്രൊഫസര്‍ പി.കെ.ഗോപിനാഥന്‍
ക്ലാസെടുത്തു.
റിട്ട.അസി.എക്സൈസ് ഇന്‍സ്‌പെക്ടര്‍ എന്‍.ജി. രഘുനാഥ് മോഡറേറ്ററായി.
സി.ഡി.എസ്. കെ.സി
ചെയര്‍മാന്‍ കെ.അംബുജാക്ഷന്‍ മുഖ്യ പ്രഭാഷണം നടത്തി. ജില്ലാ പഞ്ചായത്ത്
ക്ഷേകാര്യ സ്റ്റാന്‍ഡിംങ്ങ് കമ്മിറ്റി ചെയര്‍മാന്‍ എം മനു,
തുളു കവി
രാധാകൃഷ്ണന്‍ ഉളിയത്തടുക്ക ,
തുടി സാംസ്‌ക്കാരിക വേദി ചെയര്‍മാന്‍
കമലാക്ഷന്‍ കക്കോല്‍,
സ്ഥാപക അംഗം ചന്ദ്രന്‍ കൊട്ര, രത്‌നാകരന്‍കൊട്ര എന്നിവര്‍ സംസാരിച്ചു.
സ്വാഗത സംഘം
ജനറല്‍ കണ്‍വീനര്‍
പി.രാജീവന്‍ നന്ദിയുംപറഞ്ഞു

 

error: Content is protected !!