പെരിയ അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറിസ്‌കൂളിലെ ജൂനിയര്‍ റെഡ്ക്രോസ് വളണ്ടിയന്മാരുടെ നേതൃത്വത്തില്‍ പുല്ലൂര്‍ പെരിയ ഗ്രാമപഞ്ചായത്തിലെ പതിനാറ്, പതിനേഴ് വാര്‍ഡുകളിലെ കിടപ്പ് രോഗികള്‍ക്ക് ഓണകിറ്റ് വിതരണം നടത്തി. ജന്മദിനത്തില്‍ കുട്ടികള്‍ പാലിയേറ്റീവിലേക്ക് നല്‍കിയ തുക സമാഹരിച്ചു കൊണ്ടാണ് ഓണകിറ്റ് വിതരണം ചെയ്യാന്‍ സാധിച്ചത്. ഓണകിറ്റ് വിതരണത്തിന്റെ ഔപചാരിക ഉദ്ഘാടനം വിദ്യാഭ്യാസ സ്റ്റാന്റിങ്ങ് കമ്മിറ്റി ചെയര്‍ പേഴ്സണ്‍ എ വി മിനി ഭക്ഷ്യകിറ്റ് നല്‍കി ഉദ്ഘാടനം ചെയ്തു. ചടങ്ങില്‍ വാര്‍ഡ്‌മെമ്പര്‍ വേണുഗോപാല്‍, സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി. സുനില്‍കുമാര്‍, പി.ടി.എ പ്രസിഡണ്ട് സത്യന്‍, ബാലന്‍ കുന്നുമ്മല്‍, ജൂനിയര്‍ റെഡ്ക്രോസ് കോര്‍ഡിനേറ്റര്‍ കെ നളിനി, വി ഷാജി, പാലിയേറ്റീവ് നേഴ്സ് വാസന്തി മറ്റ് ആരോഗ്യ പ്രവര്‍ത്തകര്‍ മുതലായവര്‍ സന്നിഹിതരായിരുന്നു.
