കാഞ്ഞങ്ങാട് :കണ്ണൂര്‍ – കാസര്‍കോട് ജില്ലകളിലെ സാംസ്കാരിക പ്രവര്‍ത്തകരെയും കലാകാരന്മാരെയും ഒപ്പം നിര്‍ത്തി അവരു ടെ ക്ഷേമത്തിനും ജീവകാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കുമായി പ്രവര് ത്തിക്കുന്ന വാട്സാപ് കൂട്ടായ്മയായ കൂട്ടുകുടുംബം നാടകാചാര്യനായ പി.കെ.ധര്മാനന്ദന്റെ പേരില്‍ ഏര്‍പ്പെടുത്തിയ നാട്യ ധര്മി പുരസ്കകാരം നാടക പ്രവര്ത്തകന് എം.ടി.അന്നൂരിനും സംഗീതജ്ഞന് സി.കെ.പണിക്കര്‍ ഭാഗവതരുടെ പേരില്‍ സംഗീതരത്നം ഡോ.കാഞ്ഞങ്ങാട് രാമചന്ദ്രന് നല്കുന്ന ഗായകശ്രേഷ്ഠ പുരസ്കാരം (10,000 രൂപ വീതം) സംഗീതജ്ഞന് കാഞ്ഞങ്ങാട് ടി. പി.ശ്രീനിവാസനും നല്‍കുമെന്ന് എം.രാഘവന്, വിജയകുമാര്‍ കരി വെള്ളൂര്‍, കെ.വി.ബാബു, പി.പി. പവിത്രന്, കെ.വി.എന്‍.മണി, പി. വി.മോഹനന്, ഭാനുമതി പയ്യന്നൂര്‍ എന്നിവര്‍അറിയിച്ചു.
