നീലേശ്വരം കിഴക്കേവീട് തറവാട് ചുഴലി ഭഗവതി ക്ഷേത്ര പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവം: സാംസ്‌കാരിക സമ്മേളനം നടത്തി

നീലേശ്വരം : നീലേശ്വരം പാലക്കാട്ട് കിഴക്കേ വീട് തറവാട് ശ്രീ ചുഴലി ഭഗവതി ക്ഷേത്രത്തില്‍ പ്രതിഷ്ഠാ ബ്രഹ്‌മകലശ മഹോത്സവത്തിന്റെ ഭാഗമായി
സാംസ്‌കാരിക സമ്മേളനം നടന്നു. രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എം പി ഉദ്ഘാടനം ചെയ്തു. എം രാജഗോപാലന്‍ എം എല്‍ എ മുഖ്യപ്രഭാഷണം നടത്തി. ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ വിനോദ് കുമാര്‍ അരമന അധ്യക്ഷത വഹിച്ചു. നീലേശ്വരം നഗരസഭ കൗണ്‍സിലര്‍മാരായ ഇ അശ്വതി, കെ ജയശ്രീ, നീലേശ്വരം സെന്റ് പീറ്റേഴ്‌സ് ഐ സി എസ് ഇ ഇംഗ്ലീഷ് മീഡിയം സ്‌കൂള്‍ മാനേജര്‍ ഫാ. ആന്‍സില്‍ പീറ്റര്‍, പേരോല്‍ ജുമാ മസ്ജിദ് ഖത്തീബ് അന്‍വര്‍ ഹുസൈന്‍ സനൂസി, സി പി എം നീലേശ്വരം ലോക്കല്‍ സെക്രട്ടറി എ.വി.സുരേന്ദ്രന്‍, നീലേശ്വരം മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് എറുവാട്ട് മോഹനന്‍, സിപിഐ നീലേശ്വരം ലോക്കല്‍ സെക്രട്ടറി രമേശന്‍ കാര്യങ്കോട്, ബിജെപി നീലേശ്വരം മുന്‍സിപ്പല്‍ കമ്മിറ്റി പ്രസിഡന്റ് പി.യു.വിജയകുമാര്‍, എ പുരുഷോത്തമന്‍ ആചാരി നെല്ലിക്കാട്ട്, ചീര്‍മക്കാവ് ശ്രീ കുറുംബ ഭഗവതി ക്ഷേത്രം പ്രസിഡന്റ് എ.പുരുഷോത്തമന്‍ പുളിക്കാല്‍, ബാര അംബാപുരം ശ്രീ ഭഗവതി ക്ഷേത്രം പ്രസിഡന്റ് കുമാരന്‍ വെടിക്കുന്ന്, തറവാട് വൈസ് പ്രസിഡന്റ് സദാശിവന്‍ അംബാപുരം, മാതൃസമിതി പ്രസിഡന്റ് വീണാ പ്രസാദ് എന്നിവര്‍ സംസാരിച്ചു. ആഘോഷ കമ്മിറ്റി ജനറല്‍ കണ്‍വീനര്‍ രാജന്‍ ബേഡകം സ്വാഗതവും പ്രോഗ്രാം കമ്മിറ്റി ചെയര്‍മാന്‍ എം.കെ.ബാബുരാജ് നന്ദിയുംപറഞ്ഞു.

error: Content is protected !!