വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുരുന്നെഴുത്തില്‍ നിമലിന്റെ കുറിപ്പും

 

നീലേശ്വരം:വിദ്യാഭ്യാസ വകുപ്പ് പുറത്തിറക്കിയ കുരുന്നെഴുത്തില്‍ മടിക്കൈ ചെരണത്തല എല്‍ പി സ്‌കൂള്‍ വിദ്യാര്‍ത്ഥി. നിമലിന്റെ ഡയറിക്കുറിപ്പും
വിദ്യാഭ്യാസ മന്ത്രി എഡിറ്ററായ കുരുന്നെഴുത്തില്‍ സംസ്ഥാനത്തെ ഒന്നാം ക്ലാസ് വിദ്യാര്‍ത്ഥികളില്‍ നിന്നും തെരഞ്ഞെടുത്ത ഡയറി കുറിപ്പുകളാണുള്ളത്. പാഠപുസ്തകത്തിലെ കാര്യങ്ങളെ ജീവിതത്തില്‍ കണ്ടെത്തുന്നതാണ് ഡയറികുറിപ്പ് കൂടുകള്‍ എത്ര തരം, ഓരോ ജീവിയും കൂടുണ്ടാക്കുന്നത് എങ്ങനെ എന്നല്ലാം പഠിക്കാനുണ്ട്. അതെല്ലാം സൂക്ഷ്മമായി നിരീക്ഷിച്ചു പാഠ പുസ്തകത്തിലെ കാഴ്ച്ചകളെല്ലാം നേരിട്ട് കണ്ടതിന്റെ ആഹ്ലാദത്തില്‍ രേഖപ്പെടുത്തിയതാണ് നിമലിന്റെ ഡയറി കുറിപ്പ്. മടിക്കൈ സര്‍വ്വീസ് സഹകരണ ബാങ്ക് ജീവനക്കാരന്‍ കെ രാജന്റെയും കക്കാട്ട് ജിജിനയുടെയും മകനാണ്.

error: Content is protected !!