കാഞ്ഞങ്ങാട്:കേരളത്തിലെ ശബ്ദനുകരണ കലയുടെ ഉപഞ്ജതാവ് ഋഷി മംഗലം കൃഷ്ണന് നായരുടെ 50-മത് ഓര്‍മ്മ ദിനത്തില്‍ ഏര്‍പ്പെടുത്തിയ കലാമുദ്ര പുരസ്കാരം പവിത്രന്ഞാണിക്കടവിന് .നാടക രചന, സംവിധാനം, ഗാനരചന, ആല്‍ബം, ഷോര്‍ട്ട് ഫിലിം, ഡോക്യൂമെന്ററി, അലാമി കളി, കോല്‍കളി, എന്നീ കലകള്‍ കൈകാര്യം ചെയ്യുന്നത് പരിഗണിച്ചു നല്കുന്ന പുരസ്കാരമാണ്. കലാമുദ്ര പുരസ്കാരം.. 2025 തിരുവനന്തപുരം തൈക്കാട് ഭാരത് ഭവന് ചെമ്മാങ്കുടി സ്മൃതി ഹൈ ക്യു തീയേറ്ററില്‍ നടന്ന പുരസ്കാര വിതരണ ചടങ്ങ് നടന് ജഗതി ശ്രീകുമാര്‍ ഉദ്ഘാടനം ചെയ്തു. മുന്‍ മന്ത്രിയും എം എല്‍ എയുമായ കടകം പള്ളി സുരേന്ദ്രന് പുരസ്കാരം സമ്മാനിച്ചു. ഫൗണ്ടേഷന് ചെയര്‍പേഴ്സണ്‍ സോനാ എസ് നായര്‍ അധ്യക്ഷത വഹിച്ചു.
