സംസ്ഥാന ജേര്‍ണലിസ്റ്റ് വടംവലി ചാമ്പ്യന്‍ഷിപ്പും ഉത്തര മേഖല വടംവലി മല്‍സരവും മെയ് 21 ന് കാസര്‍കോട്ട്; കായികമന്ത്രി വി അബ്ദുല്‍ റഹ് മാന്‍ ലോഗോ പ്രകാശനം ചെയ്തു .

കാസര്‍കോട്: പ്രസ് ക്ലബ് സംഘടിപ്പിക്കുന്ന സം സ്ഥാന ജേര്‍ണലിസ്റ്റ് വടം വലി ചാമ്പ്യന്‍ഷിപ്പിന്റെയും ഉത്തര മേഖല വടംവലി മല്‍സരത്തിന്റെയും
ലോഗോ പ്രകാശനം ചെയ് തു. കായിക വകുപ്പിന്റെ കിക്ക് ഡ്രഗ്സ് പ്രചരണ ക്യാ മ്പയിനിന്റെ സംസ്ഥാനതല ഉദ്ഘാടന വേദിയില്‍ കായികമന്ത്രി വി അബ്ദുല്‍ റഹ് മാന്‍ ആണ് പ്രകാശനം ചെയ്തത്. എം രാജഗോപാലന്‍ എംഎല്‍എ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബേബി ബാലകൃഷ്ണന്‍, സം സ്ഥാന സ്‌പോര്‍ട് സ് കൗണ്‍സില്‍ പ്രസിഡന്റ് യു. ഷറഫലി, ജില്ല സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസി ഡന്റ് പി ഹബീബ് റഹ് മാന്‍, വി.വി. രമേശന്‍, പ്രസ് ക്ലബ് പ്ര സിഡന്റ് സിജു കണ്ണന്‍, സെക്രട്ടറി പ്രദീപ് നാരായണന്‍, വൈസ് പ്രസിഡന്റ് അബ്ദുല്ല കുഞ്ഞി ഉദുമ, ജോ. സെക്രട്ടറി പുരുഷോത്തമ പെര്‍ള, കെ വി പത്മേഷ്, സതീശന്‍ കരിച്ചേരി പങ്കെടുത്തു. മെയ് 21ന് കാസര്‍കോട് നടക്കുന്ന സംസ്ഥാന ജേര്‍ണലിസ്റ്റ് അംഗങ്ങളുടെ വടംവലി ചാമ്പ്യന്‍ഷിപ്പിന് പുറമെ
വിവിധ ക്ലബ്ബുകളെയും സന്നദ്ധ സംഘടനകളെയും പങ്കെടുപ്പിച്ചുകൊണ്ട് ഉത്തര മേഖല വടംവലി മല്‍സരം നടക്കും. 8 പേര്‍ 480 കിലോ വിഭാഗത്തിലാണ് മല്‍സരം. വിജയികള്‍ 10000 ,7000, 5000, 3000 ക്യാഷ് പ്രൈസും ട്രോഫിയും നല്‍കും. കൂടാതെ അഞ്ചു മുതല്‍ എട്ടാം സ്ഥാനക്കാര്‍ക്കും ക്യാഷ് പ്രൈസ് നല്‍കും.

 

error: Content is protected !!