വെള്ളരിക്കുണ്ട് താലൂക്ക് കുടുംബശ്രീ അരങ്ങ് കലോത്സവം 13, 14 തീയതികളില്‍ കുമ്പളപ്പള്ളിയില്‍; സംഘാടകസമിതി രൂപീകരണ യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു

കരിന്തളം:വെള്ളരിക്കുണ്ട് താലൂക്ക് തല കുടുംബശ്രീ അരങ്ങ് കലോല്‍സവം മെയ് 13, 14 തീയതികളിലായി കുമ്പളപ്പള്ളി എസ് കെ ജി എം എ യു പി സ്‌കൂളില്‍ വച്ച് നടക്കും.രണ്ടുദിവസങ്ങളിലായി നടക്കുന്ന അരങ്ങ് കലോത്സവത്തില്‍ താലൂക്കിലെ കുടുംബശ്രീ അംഗങ്ങളുടെ വിവിധ കലാപരിപാടികള്‍ അരങ്ങേറും. പരിപാടിയുടെ നടത്തിപ്പിനാവശ്യമായ സംഘാടകസമിതി രൂപീകരിച്ചു.
കുമ്പളപ്പള്ളി ഹൈ സ്‌കൂളില്‍ ചേര്‍ന്ന യോഗം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് എം ലക്ഷ്മി ഉദ്ഘാടനം ചെയ്തു.പഞ്ചായത്ത് പ്രസിഡണ്ട് ടി കെ രവി അധ്യക്ഷത വഹിച്ചു.പഞ്ചായത്ത് സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍മാരായ സി എച്ച് അബ്ദുല്‍ നാസര്‍, ഷൈജമ്മ ബെന്നി ,അജിത് കുമാര്‍ കെ വി , പഞ്ചായത്തംഗം ബിന്ദു ടി എസ്, ആസൂത്രണ സമിതി ഉപാധ്യസ്ഥന്‍ പാറക്കോല്‍ രാജന്‍,കുടുംബശ്രീ ജില്ലാ മിഷന്‍ ഡി പി എം എസ് മനു, ജില്ലാ മിഷന്‍ കോഡിനേറ്റര്‍ സി എച്ച് ഇഖ്ബാല്‍, സിഡിഎസ് ചെയര്‍പേഴ്‌സണ്‍ മാരായ ഉഷാരാജു, സരോജിനി സുരേഷ് ,സൗദാമിനി വിജയന്‍ , ആസൂത്രണ സമിതി അംഗം കയനി മോഹനന്‍, വരയില്‍ രാജന്‍, ടി ബാബു,സരിത സുരേഷ്, എം വി രതീഷ് എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി എം എല്‍ എ മാരായ ഇ ചന്ദ്രശേഖരന്‍, എം രാജഗോപാലന്‍ (രക്ഷാധികാരികള്‍) എം ലക്ഷ്മി (ചെയര്‍പേഴ്‌സണ്‍), ടി കെ രവി (വര്‍ക്കിംഗ് ചെയര്‍മാന്‍) പരപ്പ ബ്ലോക്കിലെ പഞ്ചായത്ത് പ്രസിഡണ്ടുമാര്‍ (വൈസ് ചെയര്‍മാന്‍മാര്‍), ഉഷ രാജു (കണ്‍വീനര്‍) എന്നിവരെ തിരഞ്ഞെടുത്തു. വിവിധ സബ്കമ്മറ്റികളെയുംതിരഞ്ഞെടുത്തു.

 

 

 

error: Content is protected !!