കാര്‍ ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ന്നു;കുടുംബം തലനാരിഴയ്ക്ക് രക്ഷപ്പെട്ടു

കാഞ്ഞങ്ങാട് :അമിത വേഗതയില്‍ വന്ന കാര്‍
ഇലക്ട്രിക് പോസ്റ്റ് ഇടിച്ച് തകര്‍ന്നു.
ശവപറമ്പ് ഞാണിക്കടവ് റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം.കണ്ണൂര്‍ എയര്‍പോര്‍ട്ടില്‍ നിന്ന് തിരിച്ചു വരികയായിരുന്ന
കാഞ്ഞങ്ങാട് ബാവാനഗറിലെ സ്വദേശികള്‍ സഞ്ചരിച്ച കാറാണ്
അപകടത്തില്‍പ്പെട്ടത്.
കാര്‍ ഓടിച്ച യുവാവും
രണ്ട് കുട്ടികളെയും അവരുടെ മാതാവിനെയും
പരിക്കില്ലാതെ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. അപകടത്തില്‍ ഇലട്രിക് കമ്പികള്‍ റോഡില്‍ പൊട്ടി വീണു. കാറിനകത്ത് കുടുങ്ങിയവരെ
വൈദ്യുതി ബന്ധം
വിച്ഛേദിച്ചാണ് ഇവരെ രക്ഷപ്പെടുത്തിയത്.
ശവപറമ്പ് കൊട്രച്ചാല്‍ ഞാണിക്കടവ് റോഡില്‍ അപകടം പതിവായിട്ടുണ്ട്. റോഡ് മെക്കാഡം ടാറിംങ്ങ് ആയതു കൊണ്ടും വായുവേഗതയിലാണ് വാഹനങ്ങള്‍ ഇവിടെ ഓടുന്നത് കാല്‍ നടയാത്രക്കാര്‍ക്കും ബൈക്ക് യാത്രികര്‍ക്കും കാറുകളുടെ അമിത വേഗത വന്‍ ഭീഷണിയായിട്ടുണ്ട്. അധികൃതര്‍ ഇക്കാര്യം ഗൗരവമായി കാണണമെന്ന് നാട്ടുകാര്‍പറയുന്നു.

error: Content is protected !!