ജില്ലാ സാമൂഹ്യ ശാസ്ത്ര അധ്യാപക കൂട്ടായ്മ ഗാലക്‌സി യാത്രയയപ്പ് സമ്മേളനം നടത്തി

കാഞ്ഞങ്ങാട്:ജില്ലയിലെ വിവിധ സ്‌കൂളുകളില്‍ സാമൂഹ്യ ശാസ്ത്ര വിഷയത്തില്‍ അധ്യാപനം നടത്തുന്ന അധ്യാപകരുടെ കൂട്ടായ്മയായ ഗാലക്‌സിയുടെ നേതൃത്വത്തില്‍ വിരമിക്കുന്ന അംഗങ്ങളായ അധ്യാപകര്‍ക്ക് യാത്രയയപ്പ് നല്‍കി. കാഞ്ഞങ്ങാട് രാജ് റസിഡന്‍സിയില്‍ നടന്ന ചടങ്ങ് കാസര്‍കോട് ജില്ലവിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടര്‍ ഓഫീസര്‍ ടി വി മധുസൂദനന്‍ ഉദ്ഘാടനം ചെയ്തു.നഗരസഭാ ചെയര്‍പേഴ്‌സണ്‍ കെ വി സുജാത അധ്യക്ഷത വഹിച്ചു.കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ജേതാവ് യുവ എഴുത്തുകാരനുമായ പി വി ഷാജികുമാര്‍ വിശിഷ്ടാതിഥിയായി. ഡി ഇ ഒ വി ദിനേശ മുഖ്യാതിഥി.എച്ച് സരസ്വതി, എം സതി, പി ദിനേശന്‍, കെ പത്മിനി, സി.അനിത,തോമസ് മാത്യു, എസ് ഗണേഷ് കുമാര്‍എന്നിവര്‍ക്കാണ് യാത്രയയപ്പ് നല്‍കിയത്.ഹെഡ്മാസ്റ്റര്‍ ഫോറം കണ്‍വീനര്‍ അബ്ദുല്‍ ബഷീര്‍,ഗാലക്‌സി പ്രസിഡണ്ട് കെ മനീഷ് ബാബു ,സെക്രട്ടറി എം ദേവദാസ്,ട്രഷറര്‍ ഷില്‍സി ചന്ദ്രന്‍ എന്നിവര്‍ സംസാരിച്ചു. ഭാരവാഹികളായി മിനീഷ് ബാബു(പ്രസിഡന്റ്), എം ദേവദാസ്(സെക്രട്ടറി), ഷില്‍സി ചന്ദ്രന്‍(ട്രഷറര്‍)

 

error: Content is protected !!