കാഞ്ഞങ്ങാട്:കമ്മാടം മഖാം ഉറൂസ് നാളെ മുതല്‍ മെയ് അഞ്ചുവരെ നടക്കുമെന്ന് സംഘാടകര്‍ വാര്‍ത്താ സമ്മേളനത്തില്‍ അറിയിച്ചു. മെയ് 1 രാത്രി 8 ന് ഉറൂസിന്റെ
ഉദ്ഘാടനം കമ്മാടം ജുമാ മസ്ജിദ്
മുദരിസ്
അസ്അദ് നഈമി അല്‍ അസ്‌നവി പാണത്തൂര്‍ നിര്‍വ്വഹിക്കും.
കാരാട്ട്
ബദര്‍ മസ്ജിദ് പ്രസിഡന്റ് അബ്ദുള്‍ അസീസ് കാരാട്ട്
അധ്യക്ഷനാവും.
തുടര്‍ന്ന് സുബൈര്‍ മാസ്റ്റര്‍ തോട്ടിക്കല്‍ ആന്റ് പാര്‍ട്ടി അവതരിപ്പിക്കുന്ന ഇ ഇസ്ലാമിക കഥാപ്രസംഗം. 2 ന് മഖാം സിയാറത്ത് 1.15 ന് കമ്മാടം മുസ്ലിം ജമാഅത്ത്
മുത്തല്ലി കെ പി അഹമ്മദ് കുഞ്ഞി പാതക ഉയര്‍ത്തും. തുടര്‍ന്ന്
നെരോത്ത് പെരട്ടൂര്‍ കൂലോം ഭഗവതി ക്ഷേത്ര സ്ഥാനികളുടെ മുഖം സന്ദര്‍ശനം. ഉച്ചയ്ക്ക് 1:30ന് മതസൗഹാര്‍ദ്ദ സംഗമം രാജ്‌മോഹന്‍ ഉണ്ണിത്താന്‍ എംപി ഉദ്ഘാടനം ചെയ്യും ജമാഅത്ത് പ്രസിഡന്റ് കെ പി സുല്‍ഫിക്കര്‍ അധ്യക്ഷനാവും.
സംയുക്ത ജമാഅത്ത് പ്രസിഡന്റ് പാലക്കി കുഞ്ഞാമ്മദ് ഹാജി, പഞ്ചായത്ത് പ്രസിഡന്റ് ടി കെ രവി തുടങ്ങിയവര്‍ മുഖ്യാത്ഥികളാവും.രാത്രി 8 ന് മുഹമ്മദ് ഇര്‍ഷാദ്അസ്ഹരി മലപ്പുറം മതപ്രഭാഷണം നടത്തും.3 ന് കോളം കുളം ദാറുല്‍ ഫലാഹ് മെഗാ ദഫ് സംഘത്തിന്റെ മെഗാ ദഫ് പ്രദര്‍ശനം. തുടര്‍ന് ശാക്കിര്‍ ദാരിമി വളക്കൈ
മതപ്രഭാഷണം. 4 ന് രാത്രി 8 ന് കൂട്ടുപ്രാര്‍ത്ഥനക്ക്
സയ്യദ് സഫിയുള്ളാഹില്‍ ആറ്റക്കോയ തങ്ങള്‍ ഫൈസി മണ്ണാര്‍ക്കാടും
ബുര്‍ദ്ദ മജ്‌ലിസിന്
ത്യാഹാ തങ്ങള്‍ നാസിഫ് കോഴിക്കോടും
നേതൃത്വം നല്‍കും. തുടര്‍ന്ന് കല്ലഞ്ചിറ അന്‍വാറുല്‍ ഇസ്ലാം സംഘത്തിന്റെ മെഗാ ദഫ് പ്രദര്‍ശനം. 5 ന് ഉച്ചക്ക് 1 ന് മൗലിദ് പാരായണം തുടര്‍ന്ന് കൂട്ടുപ്രാര്‍ത്ഥനക്ക്
കാഞ്ഞങ്ങാട് സംയുക്ത മുസ്ലിം ജമാഅത്ത് ഖാസി
സയ്യിദുല്‍ ഉലമ സയ്യിദ് മുഹമ്മദ് ജിഫ്രി മുത്തു കോയ നേതൃത്വം നല്‍കും. വൈകിട്ട് 4 ന് അന്നദാനം വിതരണം.വാര്‍ത്താസമ്മേളനത്തില്‍ സംഘടക സമിതി ഭാരവാഹികളായ കെ പി സുല്‍ഫിക്കര്‍,
താജുദ്ദീന്‍ കമ്മാടം, ഷെരിഫ് കമ്മാടം, ഷാനവാസ് കാരാട്ട് , യു വി മൊയ്തീന്‍ കുഞ്ഞി, കെ.കെ. ഷനാവാസ് എന്നിവര്‍സംബന്ധിച്ചു.
കമ്മാടം മഖാം ഉറൂസ് നാളെ മുതല്‍ മെയ് 5 വരെ; ഒരുക്കങ്ങള്‍ പൂര്‍ത്തിയായി
