കാഞ്ഞങ്ങാട്:-ഉത്തമ സഹകാരിയും സാമൂഹിക, സാംസ്കാരിക,ജീവകാരുണ്യ പ്രവര്‍ത്തനങ്ങളില്‍ തനതായ ശൈലിയില്‍ പ്രവര്‍ത്തനങ്ങളിലൂടെ ജനകീയനുമായ മികച്ച സഹകാരിയും സാംസ്കാരിക പ്രവര്‍ത്തകനും കാഞ്ഞങ്ങാട്ടെ സാംസ്കാരിക കൂട്ടായ്മയായ ആര്‍ട്ട് ഫോറം ,ഫ്രണ്ട്സ് ക്ലബ്ബ് സെക്രട്ടറി തുടങ്ങിയ നിരവധി മേഖലയില്‍ മാതൃകാപരമായ പ്രവര്‍ത്തനം നടത്തുകയും ചെയ്യുന്ന ചന്ദ്രന് ആലാമി പള്ളി 28 വര്‍ഷത്തെ സേവനത്തിന് ശേഷം ഹൊസ്ദുര്‍ഗ് പബ്ലിക് സര്‍വീസ് കോ-ഓപ്പറേറ്റീവ് സൊസൈറ്റിയില്‍ നിന്നും വിരമിക്കുന്നു.ഏപ്രില്‍ 30 ന് വിരമിക്കുന്ന ചന്ദ്രന് ആലാമി പള്ളിക്ക് സൊസൈറ്റി ഭരണസമിതിയും ജീവനക്കാരും ചേര്‍ന്ന് യാത്രയയപ്പ് നല്കി.സൊസൈറ്റി പ്രസിഡണ്ട് ഡോ: കെ വി രാജേഷ് അധ്യക്ഷനായി മുന്‍ പ്രസിഡണ്ട് വി നാരായണന് ഉപഹാരം നല്കിസൊസൈറ്റി സെക്രട്ടറി .ഗായത്രി എ ടി വി….മുന്‍ പ്രസിഡണ്ട് മാരായ പപ്പന്‍കുട്ടമത്ത്., കെ.വി ദാമോദരന്‍ പി രവീന്ദ്രന് , സുരേന്ദ്രന് , പി.കെ വിനോദ് , ഡയരക്ടര്‍മാരായ പി ശ്രീകല, പ്രേംകുമാര്‍ എന്നിവര്‍ സംസാരിച്ചു. വിനോദ് സ്വാഗതവും . ഗംഗാദരന്‍ .നന്ദിയും പറഞ്ഞു . ഭരണസമിതി അംഗങ്ങള്‍,ജീവനക്കാര്‍,പൊതുപ്രവര്‍ത്തകര്‍ ,തുടങ്ങി നിരവധി ആളുകള്‍ ചടങ്ങില്‍ പങ്കെടുത്തു.
ചന്ദ്രന് ആലാമി പള്ളി സര്‍വീസില്‍ നിന്നും വിരമിച്ചു
