ബേക്കലില്‍ വന്‍ കുഴല്‍പ്പണ വേട്ട; കാറില്‍ കടത്തിയ 1.17 5000 രൂപയുമായി മേല്‍പ്പറമ്പ് സ്വദേശി പിടിയില്‍

ബേക്കല്‍: ബേക്കല്‍ പോലീസ് സ്റ്റേഷന്‍ പരിധിയില്‍ വന്‍ കുഴല്‍പ്പണ വേട്ട. രേഖകളില്ലാതെ കാറില്‍ കടത്തുകയായിരുന്ന 1.17 5000 രൂപയുമായി മേല്‍പ്പറമ്പ് സ്വദേശി പിടിയില്‍. മേല്‍പ്പറമ്പ് ലിയ മന്‍സ്സില്‍ മുഹമ്മദ് ഷാഫിയുടെ മകന്‍ അബ്ദുല്‍ ഖാദര്‍ (46) ആണ് പിടിയിലായത്. ചൊവ്വാഴ്ച രാവിലെ എട്ടരമണിയോടെ കാസര്‍കോട്-കാഞ്ഞങ്ങാട് കെ.എസ്.ടി.പി റോഡിലെ ബേക്കല്‍, തൃക്കണ്ണാടിന് സമീപത്താണ് കുഴല്‍പ്പണ വേട്ട നടന്നത്. ജില്ലാ പോലീസ് മേധാവി ബി.വി വിജയ്ഭരത് റെഡ്ഡിയുടെ നിര്‍ദ്ദേശ പ്രകാരം അപര്‍ണ ഐപിഎസ്, ബേക്കല്‍ ഡിവൈ.എസ്.വി.വി. മനോജ്, ഇന്‍സ്‌പെക്ടര്‍ കെ.പി ഷൈന്‍, പ്രൊഫഷണല്‍ എസ്‌ഐമാരായ മനു കൃഷ്ണന്‍, അഖില്‍ , എസ് ഐ മരായ സുഭാഷ്,ബാലചന്ദ്രന്‍ എസ് സി പി ഓ വിജേഷ് ,തീര്‍ത്ഥന്‍, ഡ്രൈവര്‍ സജേഷ്, എന്നിവരുടെ നേതൃത്വത്തില്‍ നടത്തിയ വാഹനപരിശോധനയിലാണ് കുഴല്‍പ്പണം പിടികൂടിയത്.

error: Content is protected !!