തീര്‍ത്ഥങ്കര, ജൂപ്പിറ്റര്‍ ക്ലബ്ബ് കവിയരങ്ങ് സംഘടിപ്പിച്ചു

നീലേശ്വരം : തീര്‍ത്ഥങ്കര, ജൂപ്പിറ്റര്‍ ആര്‍ട്‌സ് ആന്റ് സ്‌പോര്‍ട്ട്‌സ് ക്ലബ്ബിന്റെ 40-ാം വാര്‍ഷികാഘോഷത്തോടനുബന്ധിച്ച് കവിയരങ്ങ്’
സംഘടിപ്പിച്ചു. കവിയും ബ്ലോക്ക് സാമ്പത്തിക സാക്ഷരതാ കൗണ്‍സിലറുമായ ഗിരിധര്‍ രാഘവന്‍ ഉദ്ഘാടനം ചെയ്തു. ക്ലബ്ബ് പ്രസിഡന്റ് പി കെ ചന്ദ്രശേഖരന്‍ മാസ്റ്റര്‍ അദ്ധ്യക്ഷത വഹിച്ചു. സന്തോഷ് ഒഴിഞ്ഞവളപ്പ്, പ്രസാദ് കരുവളം, പ്രശാന്തി നീലേശ്വരം, സൂര്യഗായത്രി, സി വി രാജേഷ്, പ്രേമചന്ദ്രന്‍ ചോമ്പാല, പി കെ നാരായണന്‍ ബാഡൂര്‍ എന്നിവര്‍ കവിതകള്‍ അവതരിപ്പിച്ചു. സെക്രട്ടറി വിജയന്‍ കൈപ്പാട്ടില്‍ സ്വാഗതവും സി രാമകൃഷ്ണന്‍ നന്ദിയും പറഞ്ഞു.

error: Content is protected !!