കാസര്‍കോട് :കേരള പോലീസ് അസോസിയേഷന് ജില്ലാ കണ്‍വെന്‍ഷന്റെ ഭാഗമായി ജീവിതം തന്നെ ലഹരി എന്ന സന്ദേശവുമായി കേരള പോലീസ് അസോസിയേഷന് വിദ്യാനഗര്‍ ചിന്മയ വിദ്യാലയവുമായി സഹകരിച്ച് ചിന്മയ വിദ്യാലയ ഓഡിറ്റോറിയത്തില്‍ വെച്ച് ലഹരി വിരുദ്ധ ബോധവല്‍ക്കരണ ക്ലാസ്സ് സംഘടിപ്പിച്ചു. ജില്ലാ പോലീസ് മേധാവി ബി.വി വിജയ് ഭാരത് റെഡ്ഡി ഐപി എസ് ഉദ്ഘാടനം ചെയ്തു. സോഷ്യല്‍ മീഡിയ ഇന്‍ഫ്ലൂവന്‍സര്‍ ഫിലിപ്പ് മമ്പാട് ക്ലാസ് നയിച്ചു. ജില്ല പ്രസിഡന്റ് കെ രാജ്കുമാര് അധ്യക്ഷനായി. അഡിഷണല്‍ എസ് പി. പി. ബാലകൃഷ്ണന് നായര്‍, സ്വാമി വിവിക്താനന്ദ സരസ്വതി, വിദ്യാനഗര്‍ സി ഐ . യു.പി വിപിന്‍, ചിന്മയ പ്രിന്സിപ്പാല് പ്രശാന്ത്, കെ പി ഒ എ ജില്ലാ സെക്രട്ടറി പി. രവീന്ദ്രന്, കെ പി എ ജില്ല ട്രഷറര്‍ പി.വി സുധീഷ്, സംസ്ഥാന നിര്‍വ്വാഹക സമിതിയംഗം പി പ്രകാശന്, പി പി അമല്‍ദേവ്, കെ അജിത്ത് കുമാര്‍, സംഘാടകസമിതി കണ്‍വീനര്‍ കെ സുരേഷ് തുടങ്ങിയവര്‍ സംസാരിച്ചു. ജില്ല സെക്രട്ടറി എ പി സുരേഷ് സ്വാഗതവും, ജോയിന്റ് സെക്രട്ടറി ടി വി പ്രമോദ് നന്ദിയും പറഞ്ഞു. .തന്ബീഹുല് സ്കൂളിലെ എസ് പി സി കുട്ടികള്‍, ചിന്മയ വിദ്യാലയത്തിലെ വിദ്യര്‍ത്ഥികള്‍, രക്ഷിതാകള്‍, അധ്യാപക അധ്യാപകര്‍, സഹപ്രവര്‍ത്തകര്‍ തുടങ്ങി 500 അധികമാളുകള്പങ്കെടുത്തു.
