അജാനൂര്‍ കിഴക്കുംകര കണിയാന്‍ കുണ്ട് കാറ്റാടി പറമ്പില്‍ നാഗദേവസ്ഥാനം പ്രതിഷ്ഠദിന മഹോത്സവം: സായം സന്ധ്യ 2025 അരങ്ങേറി

കാഞ്ഞങ്ങാട് :അജാനൂര്‍ കിഴക്കുംകര കണിയാന്‍ കുണ്ട് കാറ്റാടി പറമ്പില്‍ നാഗദേവസ്ഥാനം പ്രതിഷ്ഠദിന മഹോത്സവത്തിന്റെ ഭാഗമായി ക്ഷേത്ര മാതൃസമിതിയുടെ നേതൃത്വത്തില്‍ സായംസന്ധ്യ 2025 ന്റെ ഭാഗമായി വിവിധ കലാപരിപാടികള്‍ അരങ്ങേറി.കിഴക്കും കര പുള്ളിക്കരിങ്കാളിയമ്മ ക്ഷേത്ര സ്ഥാനികന്‍ കുമാരന്‍ വെളിച്ചപ്പാടന്‍, ആഘോഷ കമ്മിറ്റി ചെയര്‍മാന്‍ അഡ്വക്കറ്റ് കോടോത്ത് നാരായണന്‍ നായര്‍, ക്ഷേത്ര ഭാരവാഹികള്‍ എന്നിവര്‍ ചേര്‍ന്ന് ഭദ്രദീപം കൊളുത്തി സായം സന്ധ്യ 2025 ഉദ്ഘാടനം ചെയ്തു മാതൃസമിതിയുടെ തിരുവാതിര, കൈകൊട്ടിക്കളി, ഫ്യൂഷന്‍ ഡാന്‍സ്, പ്രദേശത്തെ കലാകാരന്മാരുടെയും കലാകാരികളുടെയും വിവിധകലാപരിപാടികളും സായംസന്ധ്യ 2025ന്റെ ഭാഗമായി അരങ്ങേറി. പരിപാടിയില്‍ പങ്കെടുത്ത മുഴുവന്‍ കലാകാരന്മാര്‍ക്കും കലാകാരികള്‍ക്കും പരിശീലകര്‍ക്കും ക്ഷേത്ര കമ്മിറ്റിയുടെ നേതൃത്വത്തില്‍ ഉപഹാരങ്ങളും സമ്മാനങ്ങളുംനല്‍കി

error: Content is protected !!