കാഞ്ഞങ്ങാട്: കേരള എന്‍ജിഒ യൂണിയര്‍ 41 ാം കാസര്‍കോട് ജില്ലാ സമ്മേളനത്തിന് തുടക്കമായി. ജില്ലാ പ്രസിഡന്റ് വി ശോഭ പതാക ഉയര്‍ത്തി.
ജില്ലാ സെക്രട്ടറി ടി ദാമോദരന്‍ സ്വാഗതം പറഞ്ഞു. ഇന്നും നാളെയുമായി കാഞ്ഞങ്ങാട് മുനിസിപ്പല്‍ ടൗണ്‍ ഹാളില്‍ സമ്മേളനം
നടക്കുന്നത്. പ്രതിനിധി സമ്മേളനം ഇന്ന് വൈകിട്ട് 3.30 ന് സി.ഐ.ടി.യു സംസ്ഥാന സെക്രട്ടറി കെ.എന്‍ ഗോപിനാഥ് ഉദ്ഘാടനം ചെയ്യും.
സുഹൃദ് സമ്മേളനം 27 ന് രാവിലെ 11 ന് സി.ഐ.ടി.യു ജില്ലാ ജനറല്‍ സെക്രട്ടറി സാബു എബ്രഹാം ഉദ്ഘാടനം ചെയ്യും. വിവിധ സര്‍വ്വീസ് സംഘടനാ നേതാക്കള്‍ പരിപാടിയില്‍ പങ്കെടുക്കും. സമ്മേളനത്തിന്റെ ഭാഗമായുള്ള നവകേരളം -ബദല്‍ നയങ്ങളും വെല്ലുവിളികളും വിഷയത്തില്‍ സെമിനാര്‍ ഏപ്രില്‍ 22 ന്സംഘടിപ്പിച്ചു.
കേരള എന്‍ജിഒ യൂണിയന്‍ ജില്ലാ സമ്മേളനത്തിന് പതാക ഉയര്‍ന്നു; ജില്ലാ പ്രസിഡന്റ് വി ശോഭ പതാക ഉയര്‍ത്തി.
