കാഞ്ഞങ്ങാട്: ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ കമ്മിറ്റിയുടെ രക്തദാന സേന ഐഡോണേറ്റിന്റെ വെബ്സൈറ്റ് ഉദ്ഘാടനവുംആപ് ലോഞ്ചിങ്ങും കാഞ്ഞങ്ങാട് വച്ച് നടന്നു. ഡി.വൈ.എഫ്.ഐഅഖിലേന്ത്യാ പ്രസിഡന്റ് എ.എ.റഹീം എം. പി ഉദ്ഘാടനം നിര്‍വഹിച്ചു. ഡി.വൈ.എഫ്.ഐ കാസര്‍കോട് ജില്ലാ പ്രസിഡന്റ് എം. വി. രതീഷ് അധ്യക്ഷത വഹിച്ചു. കെ. ആര്. അനിഷേദ്യ വി. ഗിനീഷ് എം. വി സുജിത്ത്, ധനേഷ് മടിക്കൈ
പ്രദീപ് എന്നിവര്‍ സംസാരിച്ചു. ജില്ലാ സെക്രട്ടറി രജീഷ് വെള്ളാട്ട് സ്വാഗതം പറഞ്ഞു. വെബ്സൈറ്റ് രൂപകല്പന ചെയ്തവര്‍ക്ക് അഖിലേന്ത്യ പ്രസിഡന്റ് എ. എ.റഹീം ഉപഹാരം കൈമാറി.
