നേത്രപരിശോധന- തിമിര രോഗനിര്‍ണ്ണയ ക്യാമ്പ് നടത്തി

പൂച്ചക്കാട് : മൊട്ടംചിറയിലെ സര്‍ഗ്ഗ സാംസ്‌കാരിക വേദിയും ത്രേസ്യാമ്മ ഐ ഹോസ്പിറ്റലിന്റെയും സഹകരണത്തോടെ സൗജന്യ നേത്രരോഗ പരിശോധനയും തിമിര രോഗ നിര്‍ണ്ണയ ക്യാമ്പും നടത്തി. ക്യാമ്പ് ഡോക്ടര്‍ ത്രേസ്യാമ്മ ഉദ്ഘാടനം ചെയ്തു. സര്‍ഗ്ഗ സാംസ്‌കാരിക വേദി പ്രസിഡന്റ് സുകുമാരന്‍ പൂച്ചക്കാട് അധ്യക്ഷനായി. പി ആര്‍ ഒ അസ്മ, വൈസ് പ്രസിഡന്റ് രാജന്‍ ആലുങ്കാല്‍, സര്‍ഗ്ഗ വനിത വേദി സെക്രട്ടറി ആതിര രാജന്‍, എ കെ പവിത്രന്‍, സി എച്ച് വിനീത്, ജിപേഷ് സുകുമാരന്‍, സജീഷ് വിജയന്‍, ദയാനന്ദന്‍, സുമിത്രന്‍ മാക്കംവീട്, മുരളി എ, പ്രഭു മൊട്ടംചിറ, കെ പി മോഹനന്‍, വിനു തൊട്ടി, മുരളി മീത്തല്‍, ദിലീപ് തൊട്ടി, മഹേഷ് അടുക്കം, പ്രിയേഷ്, പ്രത്യുഷ് എന്നിവര്‍ സംസാരിച്ചു. 150 ലധികം പേര്‍ പരിശോധനയില്‍ പങ്കെടുത്തു. സൗജന്യ മരുന്ന് വിതരണവും, സൗജന്യ നിരക്കില്‍ കണ്ണട വിതരണവും ഉണ്ടായി.

 

error: Content is protected !!