കാഞ്ഞങ്ങാട് :ചായ കുടിക്കാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധിക സ്‌കൂട്ടറിടിച്ച് മരിച്ചു. കൊളവയല്‍ സബീറ ക്വാര്‍ട്ടേഴ്‌സില്‍ താമസിക്കുന്ന തമിഴ്നാട് വില്ലുപുരം ഉളുന്തൂര്‍ പോട്ട മാരിയമ്മാന്‍ കോവില്‍ സ്വദേശിനി മാരിമുത്തുവിന്റെ ഭാര്യ മാരിമുത്തു (73)ആണ് മരിച്ചത്.
ഇന്ന് രാവിലെ 6.15 മണിയോടെ ചായ കുടിക്കാനായി എത്തിയപ്പോള്‍ മാണിക്കോത്ത് വെച്ചാണ് അപകടം. അപകടത്തെ തുടര്‍ന്ന് ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണപ്പെട്ടിരുന്നു. മൃതദേഹം കാഞ്ഞങ്ങാട് ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്ക് മാറ്റി. വര്‍ഷങ്ങളായി കൊളവയലില്‍ താമസിച്ചു കൂലിവേല ചെയ്തു വരികയായിരുന്നു ഇരുവരും. മക്കള്‍: സെന്തില്‍ മുരുകന്‍ ,തമിഴ് സെല്‍ഫി. സംഭവത്തില്‍ കെ എല്‍ 60 പി 7260 നമ്പര്‍
സ്‌കൂട്ടര്‍ ഓടിച്ച ആള്‍ക്ക് എതിരെ ഹോസ്ദുര്‍ഗ് പോലീസ് കേസെടുത്തു.
ചായ കുടിക്കാനായി റോഡ് മുറിച്ചു കടക്കുന്നതിനിടെ വയോധിക സ്‌കൂട്ടറിടിച്ച് മരിച്ചു; മണിക്കോത്ത് ഇന്ന് രാവിലെയാണ് അപകടം
