കാഞ്ഞങ്ങാട്: സി.എച്ച് അസ്ലം പുതിയ തലമുറ മാതൃകയാ ക്കേണ്ട വ്യക്തിത്വമെന്ന് മുസ്ലിംലീഗ് സംസ്ഥാന അധ്യക്ഷന്‍ പാണക്കാട് സയ്യിദ് സ്വാദിഖി ശിഹാബ് തങ്ങള്‍. കെ.എം.സി.സി നേതാവായിരുന്ന സി.എച്ച് അസ്ലമിന്റെ സ്മരണിക-സി.എച്ച് അസ്ലം; ഓര്‍മകളുടെ പുസ്തകം ഹോട്ടല്‍ ക്ലാസി ക്കോ ഓഡി റ്റോറിയത്തില്‍ നജീബ് കാന്തപുരം എം.എല്‍.എക്ക് നല്‍കി പ്രകാശനം ചെയ്ത് സംസാരിക്കുകയായിരുന്നു അ ദ്ദേഹം.സമൂഹത്തി ന്റെ നന്മക്കായി പല തരത്തിലുള്ള ഇടപ്പെടലുകള്‍ നടത്തി സി.എച്ച് അസ്ലം അടയാളപ്പെടുത്തലുകളുണ്ടാക്കിയ വ്യക്തിത്വമായിരുന്നു. യൂത്ത് ലീഗ് സംസ്ഥാന കമ്മിറ്റി ഓഫിസിന് ആദ്യമായി ഫണ്ട് നല്‍കിയത് അസ്ലമായിരുന്നു. അസ്ലം എന്നും ഒരു യൂത്ത് ലീഗുകാരനായിരുന്നു. മുനവ്വിറലിക്കും ഫി റോസിനും നജീബി നൊപ്പമായിരുന്നും എന്നും അസ്ലമുണ്ടായിരുന്ന തെന്നും സ്വാദിഖലി തങ്ങള്‍ ഓര്‍മിച്ചു. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജന.സെക്രട്ടറി പി.കെ ഫി റോസ് അധ്യക്ഷത വഹിച്ചു. യൂത്ത് ലീഗ് സംസ്ഥാന സെക്രട്ടറി അഷ്റഫ് എടനീര്‍ സ്വാഗതം പറഞ്ഞു. സ്മരണിക എഡിറ്റര്‍ ശെരീഫ് സാഗര്‍ പുസ്തക ത്തെ പരിചയപ്പെടുത്തി. എ.കെ.എം അഷ്റഫ് എം.എല്‍.എ, എന്‍.എ നെല്ലിക്കുന്ന് എം.എല്‍.എ, ജില്ലാ മുസ്ലിംലീഗ് പ്രസിഡന്റ് കല്ലട്ര മാഹിന്‍ ഹാജി, ട്രഷറര്‍ മുനീര്‍ ഹാജി, ഭാരവാഹികളായ അഡ്വ.എന്‍.എ ഖാലിദ്, വണ്‍ ഫോര്‍ അബ്ദുറഹ്‌മാന്‍, കെ.ഇ.എ ബക്കര്‍, മണ്ഡലം മുസ്ലിംലീഗ് പ്രസിഡന്റ് ബഷീര്‍ വെള്ളി ക്കോത്ത്, ജന.സെക്രട്ടറി കെ.കെ ബദറുദ്ധീന്‍, ട്രഷറര്‍ സി.കെ റഹ്‌മത്തുള്ള, മുനിസിപല്‍ മുസ്ലിംലീഗ് പ്രസിഡന്റ് എം.കെ റഷീദ് ഹാജി, ജന.സെക്രട്ടറി കെ.കെ ജാഫര്‍, കെ.എം.സി.സി നേതാക്കളായ അബ്ദുല്ല ആറങ്ങാടി, കെ.കെ സു ബൈര്‍,അബൂബക്കര്‍ കൊളവയല്‍, ഉസ്മാന്‍ ഖലീജ്, കാഞ്ഞങ്ങാട് സി.എച്ച് സെന്റര്‍ ഭാരവാഹികളായ തായല്‍ അബൂബക്കര്‍ ഹാജി, സി.എച്ച് അഹമ്മദ് കുഞ്ഞി ഹാജി, ഷംസുദ്ധീന്‍ കല്ലുരാവി, പ്രവാസി ലീഗ് ജില്ലാ പ്രസിഡന്റ് എ.പി ഉമ്മര്‍, ബാര്‍ അ സോസി യേഷന്‍ പ്രസിഡന്റ് പി നാരായണന്‍, ആസിഫ് സഹീര്‍, അസീസ് കളത്തൂര്‍, ടി.ഡി കബീര്‍, നദീര്‍ കൊത്തിക്കല്‍, റമീസ്ആറങ്ങാടി,ആരിഫ് കൊത്തിക്കാല്‍, , സി മുഹമ്മദ് കുഞ്ഞി, അഡ്വ.എം.ടി.പി കരീം, കെ.കെ ജാഫര്‍, മുബാറക് ഹ സൈനാര്‍ ഹാജി, ബഷീര്‍ ചിത്താരി എന്നിവര്‍ പ്രസംഗിച്ചു. ചടങ്ങില്‍ വെച്ച് കല്ലുരാവി മുസ്ലിംലീഗ് കമ്മിറ്റി അസ്ലം സ്മരണിക എഡിറ്റര്‍ ഷെരീഫ് സാഗറിന് കല്ലുരാവി മുസ്ലിംലീഗ് കമ്മിറ്റി നല്‍കുന്ന ഉപഹാരം സ്വാദിഖലി തങ്ങള്‍ നല്‍കി. കാഞ്ഞങ്ങാട് സി.എച്ച് സെന്ററി ലേക്ക് സി.എച്ച് അസ്ലമി ന്റെ കുടുംബം നല്‍കുന്ന പത്ത് ലക്ഷം രൂപയു ടെ ചെക്ക് സി.എച്ച് അസ്ലമി ന്റെ മകന്‍ മുഹമ്മദ് പാണക്കാട് സ്വാദിഖലി ശിഹാബ് തങ്ങള്‍ക്ക്ഏല്‍പ്പിച്ചു.
സി.എച്ച് അസ്ലം; പുതിയ തലമുറ മാതൃകയാക്കേണ്ട വ്യക്തിത്വം: സ്വാദിഖലി ശിഹാബ് തങ്ങള്‍
