കാഞ്ഞങ്ങാട്: കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് കാസര്‍കോട് ജില്ലാ കമ്മറ്റിയുടെ നേതൃത്വത്തില്‍ ലഹരിക്കെതിരെ, കൈകോര്‍ക്കാം യുവതക്കായ് എന്ന സന്ദേശമുയര്‍ത്തി സെമിനാര്‍ സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് വ്യാപാരഭവനില്‍ നടന്ന സെമിനാര്‍ കാഞ്ഞങ്ങാട് ഡിവൈഎസ് പി ബാബു പെരിങ്ങേത്ത് ഉദ്ഘാടനം ചെയ്തു. വി.കെ. സുരേഷ് ബാബു സെമിനാറില്‍ സംസാരിച്ചു. കെ പി ഒ എ ജില്ലാ പ്രസിഡന്റ് പി അജിത് കുമാര്‍ അധ്യക്ഷനായി. മുനിസിപ്പല്‍ ചെയര്‍പേര്‍സണ്‍ സുജാത ടീച്ചര്‍ വൈസ് ചെയര്മാന് ബില്‍ടെക് അബ്ദുള്ള, കെ പി ഒ എ സംസ്ഥാന ജോ. സെക്രട്ടറി പി പി മഹേഷ് ,കെ പി എ ജില്ലാ സെക്രട്ടറി എ പി സുരേഷ് , കെ പി ഒ എ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം എം സദാശിവന് എന്നിവര്‍ സംസാരിച്ചു. കെ പി ഒ എ ജില്ലാസെക്രട്ടറി പി.രവീന്ദ്രന് സ്വാഗതവും ജോ. സെക്രട്ടറി കെ പി വി രാജീവന് നന്ദിയും പറഞ്ഞു.
കേരളാ പോലീസ് ഓഫീസേഴ്സ് അസോസിയേഷന് ജില്ലാ കമ്മറ്റി ലഹരിക്കെതിരെ സെമിനാര്‍ സംഘടിപ്പിച്ചു
