ആനച്ചാല്‍ ഖിളര്‍ ജുമാമസ്ജിദ് : കെ പി മൊയ്തു ഹാജി, പി നൗഫല്‍, അഹമദ് കല്ലായി, റാഷിദ് പൂമാടം സാരഥികള്‍

നീലേശ്വരം ആനച്ചാല്‍ ഖിളര്‍ ജുമാമസ്ജിദ് പരിപാലന കമ്മിറ്റിക്ക് പുതിയ ഭാരവാഹികളെ തിരഞ്ഞെടുത്തു. കെ പി മൊയ്തു ഹാജിയുടെ അധ്യക്ഷതയില്‍ നടന്ന യോഗത്തിലാണ് പുതിയ ഭാരവാഹികളെ കണ്ടെത്തിയത്. ജനറല്‍ സെക്രട്ടറി പി സി മുഹമ്മദ് മുദരിക്കത്ത് വരവ് ചിലവ് കണക്ക് അവതരിപ്പിച്ചു.
കെ പി മൊയ്തു ഹാജി (പ്രസിഡണ്ട് ),പി നൗഫല്‍ (ജനറല്‍ സെക്രട്ടറി), പിസി മുഹമ്മദ് മുദരികത്ത് (വൈസ് പ്രസിഡണ്ട് ),ഇസ്മായില്‍ ടി പി, റഷാദ് പിഎം (സെക്രട്ടറിമാര്‍),ഹൈദര്‍ ഇലട്രിക് ട്രഷറര്‍. പ്രവാസി കമ്മിറ്റി ഭാരവാഹികളായി അഹ്‌മദ് കല്ലായി ചെയര്‍മാന്‍, റാഷിദ് പൂമാടം ജനറല്‍ കണ്‍വീനര്‍ എന്നിവരെ തിരഞ്ഞെടുത്തു. പ്രവര്‍ത്തകസമിതി അംഗങ്ങളായി യൂസഫ് ഹാജി പൂമാടം, ബഷീര്‍ ഹാജി കല്ലായി, മൊയ്തീന്‍ കുഞ്ഞി, കുഞ്ഞൂട്ടി ഹാജി പടന്ന, കബീര്‍ ഇ കെ, ജലീല്‍ ഇ കെ, മുസമ്മില്‍, ഫായിസ് പി എന്നിവരെ തിരഞ്ഞെടുത്തു. റാഷിദ് പൂമാടം, സിദീഖ് പി എം, കബീര്‍ ഇ കെ, അബ്ദുല്‍ റഹൂഫ് കോട്ടയില്‍, കുഞ്ഞൂട്ടി ഹാജി പടന്ന, അഹമദ് കല്ലായി എന്നിവര്‍ ചര്‍ച്ചയില്‍ പങ്കെടുത്തു.

error: Content is protected !!