ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രം ഫണ്ട് സമാഹാരണ ഉദ്ഘാടനവും ലോഗോ പ്രകാശനവും

നീലേശ്വരം: പതിനെട്ട് സംവത്സരങ്ങള്‍ക്ക് ശേഷം 2026 ഫെബ്രുവരി 4 മുതല്‍ 7 വരെ നടക്കുന്ന ക്ലായിക്കോട് മുച്ചിലോട്ട് ഭഗവതി ക്ഷേത്രപെരുങ്കളിയാട്ടത്തിന്റെ ലോഗോ പ്രകാശനവും ഫണ്ട് ശേഖരണ ഉദ്ഘാടനവും നടന്നു. സാമ്പത്തിക സമാഹരണം കരിവെള്ളൂര്‍ വല്യച്ഛന്‍ പ്രമോദ് കോമരം ഉദ്ഘാടനം ചെയ്തു.ലോഗോ പ്രകാശന കര്‍മം ബേക്കല്‍ ഡിവൈ.എസ്.പി വി.വി.മനോജ് നിര്‍വഹിച്ചു. രത്‌നാകരന്‍ പരിയാരത്ത് അധ്യക്ഷനായി. സി.പി.ശുഭ വിശിഷ്ടാതിഥിയായി..എന്‍.വി. പുരുഷോത്തമന്‍ ,കെ.രാജു, കരിമ്പില്‍ കൃഷ്ണന്‍, പി വി ഗോപാലകൃഷ്ണന്‍, എന്‍ വി പുരുഷോത്തമന്‍ അഡ്വ.പി.കെ.സതീശന്‍ എന്നിവര്‍ സംസാരിച്ചു. ചടങ്ങില്‍ വച്ച് ഇരു വൃക്കകളും തകരാറിലായായ സാമ്പത്തിക കമ്മിറ്റി വൈസ് ചെയര്‍മാന്‍ ഗിരീഷ് ചീമേനിക്ക് സഹായ ധനം കൈമാറി. ചികിത്സാ സഹായ കമ്മിറ്റി ചെയര്‍മാന്‍ കരിമ്പില്‍ കൃഷ്ണന്‍ഏറ്റുവാങ്ങി.

error: Content is protected !!