കാഞ്ഞങ്ങാട്:18 വര്‍ഷത്തെ കാത്തിരിപ്പിന് വിരാമമിട്ട് ബല്ലത്ത്-പുതുവൈ ദേശവാസികളുടെ പ്രധാന ആരാധന കേന്ദ്രങ്ങളില്‍ ഒന്നായ നാഗകന്യക ദേവസ്ഥാനത്ത് പ്രതിഷ്ഠാദിനം ഉത്സവവും സര്‍പ്പബലി ചടങ്ങും നടന്നു.കഴിഞ്ഞദിവസം രാവിലെ 9 മണി മുതല്‍ ഉച്ചയ്ക്ക് 1മണിവരെയായി നാലു മണിക്കൂര്‍ നീണ്ടുനിന്ന പ്രതിഷ്ഠാദിന ചടങ്ങുകളില്‍ ജില്ലയിലെ വിവിധ ഭാഗങ്ങളില്‍ നിന്നായി നൂറുകണക്കിനാളുകള്‍ പങ്കെടുത്തു. ചടങ്ങുകള്‍ക്ക് പാമ്പുമേയ്ക്കാട്ട് ശങ്കരനാരായണന്‍ നമ്പൂതിരി മുഖ്യ കാര്‍മികത്വം വഹിച്ചു.
വൈകിട്ട് അഞ്ചുമണി മുതല്‍ ഉത്തരം മലബാറില്‍ അപൂര്‍വമായി നടക്കുന്ന സര്‍പ്പബലി ചടങ്ങ് നടന്നു.
നൂറും പാലും,പുഷ്പാഞ്ജലി,വെള്ള നിവേദ്യം,പാല അഭിഷേകം,ഇളനീര്‍ അഭിഷേകംതുടങ്ങിയനിരവധി ചടങ്ങുകളും ഉത്സവത്തിന്റെ ഭാഗമായി നടന്നു.ആചാര്യ വരവേല്‍പ്പ്,വിവിധങ്ങളായ വഴിപാടുകള്‍,അന്നദാനംഎന്നിവയും ഉത്സവത്തിന്റെഭാഗമായിനടന്നു.
