കാസര്‍കോട്: സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍ നിന്നും എത്തിയ യുവാവ് സല്ക്കാരത്തിനിടയില് കുഴഞ്ഞു വീണു മരിച്ചു. മഞ്ചേശ്വരം, പത്താംമൈല്‍ അണ്ടര്‍ പാസേജിനു സമീപത്തെ പരേതനായ ഹസൈനാര്‍ – സാഹിറ ദമ്പതികളുടെ മകന്
അഹമ്മദ് ഹസ്സന് (നൗമാന്‍ 25) ആണ് മരിച്ചത്. സുഹൃത്തിന്റെ കല്യാണത്തിന് മുന്നോടിയായി ഇന്നലെ രാത്രി മീഞ്ച, മൂടംബയലിലെ റിസോര്‍ട്ടില്‍ നടന്ന സല്‍ക്കാരത്തിനിടയിലാണ് സംഭവം. കുഴഞ്ഞു വീണ ഉടന്‍ മംഗ്ളൂരുവിലെ ആശുപത്രിയില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല. സൗദി അറേബ്യയിലെ ദമാമിലെ സിസിടിവി ഷോറൂമിലെ ജീവനക്കാരനായിരുന്നു. ബുധനാഴ്ച നടക്കുന്ന സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കുന്നതിനാണ് രണ്ടു ദിവസം മുമ്പ് നാട്ടില്‍ എത്തിയത്. സഹോദരങ്ങള്‍: നൗഷീര്‍, നൗഫല്‍,നിഹാല്‍,സുഫീന.
സുഹൃത്തിന്റെ കല്യാണത്തില്‍ പങ്കെടുക്കാന്‍ ഗള്‍ഫില്‍ നിന്നും എത്തിയ യുവാവ് സല്ക്കാരത്തിനിടയില് കുഴഞ്ഞു വീണു മരിച്ചു.
