കിളിയളം പാലം ഉദ്ഘാടനം  22 ന് ; സംഘാടകസമിതി രൂപീകരിച്ചു

നീലേശ്വരം : കിനാനൂര്‍ കരിന്തളം പഞ്ചായത്തിലെ കിളിയളം പാലത്തിന്റെ ഉദ്ഘാടനം ഏപ്രില്‍ 22 ന് ചൊവ്വാഴ്ച 11 മണിക്ക് പൊതുമരാമത്ത് വകുപ്പ് മന്ത്രി പി എ മുഹമ്മദ് റിയാസ് നിര്‍വ്വഹിക്കും. ഈ ചന്ദ്രശേഖരന്‍, രാജ്‌മോഹന്‍ ഉണ്ണിത്താന്‍ തുടങ്ങിയ ജനപ്രതിനിധികള്‍ പരിപാടിയില്‍ സംബന്ധിക്കും. കിളിയളം കോവിലില്‍ പരിസരത്ത് ചേര്‍ന്ന സംഘാടകസമിതി യോഗം ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്‍ഡിങ് കമ്മിറ്റി ചെയര്‍മാന്‍ കെ.വി അജിത്ത് കുമാറിന്റെ അധ്യക്ഷതയില്‍ ഗ്രാമപഞ്ചായത്ത് പ്രസിഡണ്ട് ടി.കെ.രവി ഉദ്ഘാടനം ചെയ്തു. വിനോദ് കുമാര്‍ കെ.പി, കെ ലക്ഷ്മണന്‍,എന്‍ പുഷ്പരാജന്‍, ബാനം കൃഷ്ണന്‍, അബ്ദുള്‍ നാസര്‍ സി എച്ച്, കെ.ഗോപാലകൃഷ്ണന്‍ , കെ യശോദ, ഏ ആര്‍ രാജു, കെ ബാലചന്ദ്രന്‍ ,ടി.വി ബാബു തുടങ്ങിയവര്‍ സംസാരിച്ചു.ചെയര്‍മാന്‍ ടി.കെ രവി ജനറല്‍ കണ്‍വീനര്‍ വിനോദ് കുമാര്‍ കെ.പി കണ്‍വീനര്‍ അജിത്ത്കുമാര്‍കെ.വി

error: Content is protected !!