തളിപ്പറമ്പ് :ക്ഷേത്ര ദര്‍ശനത്തിനെത്തിയ യുവാവിന്റെ 27,000 രൂപ വിലവരുന്ന ഫോണ്‍ മോഷ്ടിച്ച പയ്യന്നൂര്‍ സ്വദേശി പിടിയില്‍. പയ്യന്നൂര്‍ വെള്ളൂര്‍ പുതിയങ്കാവിലെ വി. എം. വിപിന്‍ കുമാറിനെ (39) യാണ് തളിപ്പറമ്പ്എസ്. ഐ. സി .ജി. സാംസണ് അറസ്റ്റു ചെയ്തത്. വ്യാഴാഴ്ച രാവിലെയാണ് രാജരാജേശ്വര ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ചിറ്റാരിക്കാല്‍ തവളക്കുണ്ടിലെ ആലയില്‍ പടിഞ്ഞാറേ വീട്ടില്‍ സജിന്‍ മോഹനന്റെ (36) ഫോണാണ് കവര്‍ന്നത്. രാവിലെ 10.30 മണിക്കും 11 മണിക്കുമിടയിലാണ് സംഭവം . പരാതിക്കാരന്റെ ഷര്‍ട്ടിന്റെ പോക്കറ്റില്‍ സൂക്ഷിച്ച 27,000 രൂപവില വരുന്ന മൊബൈല്‍ ഫോണ്‍ ആണ് മോഷണം പോയത്. തുടര്‍ന്ന് പോലീസില്‍ പരാതി നല്‍കുകയായിരുന്നു. കേസെടുത്ത പോലീസ് അന്വേഷണത്തിലാണ് പ്രതിയെ തിരിച്ചറിഞ്ഞ് കണ്ടെത്തി കസ്റ്റഡിയിലെടു ത്തത്.
