പെരിയ ഡോ. അംബേദ്ക്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ എന്‍ എസ് എസ് യൂണിറ്റ് 67-ന്റെയും പരിസ്ഥിതി ക്ലബ്ബ്, ഇക്കോ ക്ലബ്ബ്, ജൈവ വൈവിധ്യ ക്ലബ്ബ് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തില്‍ ദേശീയ വനം രക്തസാക്ഷി ദിനമായ ഇന്ന് ജീവനി – ഹരിതായുര്‍ പദ്ധതിക്ക് തുടക്കമായി. കോളേജ് ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് പ്രാദേശിക കര്‍ഷ ശാസ്ത്രജ്ഞനും പരിസ്ഥിതി പ്രവര്‍ത്തകനുമായ പി.വി ദിവാകരന്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ഔഷധ സസ്യങ്ങളുടെ സംരക്ഷണത്തിന്റെയും പരമ്പരാഗത അറിവുകള്‍ പുതുതലമുറയിലേക്ക് പകര്‍ന്നു നല്‍കുന്നതിന്റെയും പ്രാധാന്യം അദ്ദേഹം ഉദ്ഘാടന പ്രസംഗത്തില്‍ വിശദീകരിച്ചു. പ്രസ്തുത പരിപാടിയില്‍ കോളേജ് പ്രിന്‍സിപ്പാള്‍ ഡോ. ജയചന്ദ്രന്‍ കീഴോത്ത് അധ്യക്ഷത വഹിച്ചു. ട്രസ്റ്റ് അഡ്മിനിസ്‌ട്രേറ്റര്‍ എ. ബിപുലാറാണി, അംബേദ്കര്‍ വിദ്യാനികേതന്‍ ഹയര്‍ സെക്കണ്ടറി സ്‌കൂള്‍ പ്രിന്‍സിപ്പാള്‍ പി സുനില്‍ കുമാര്‍, കോളേജ് അഡ്മിനിസ്‌ട്രേറ്റര്‍ കെ വി സാവിത്രി, പരിസ്ഥിതി പ്രവര്‍ത്തനും പാരമ്പര്യ ആയൂര്‍വേദ ചികിത്സകനുമായ ബാലന്‍ കുന്നുമ്മല്‍, പരിസ്ഥിതി ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ സി ഷിജിത്ത് എന്നിവര്‍ സംസാരിച്ചു. എന്‍.എസ്.എസ് പ്രോഗ്രാം ഓഫീസര്‍ കെ പ്രവീണ്‍ കുമാര്‍ സ്വാഗതവും ഇക്കോ ക്ലബ്ബ് കോ-ഓര്‍ഡിനേറ്റര്‍ എ കെ ചന്ദ്രമതി നന്ദിയും പറഞ്ഞു. തുടര്‍ന്ന് ഉദ്ഘാടകന്‍ പി.വി ദിവാകരന്‍ വിവിധ ഔഷധ സസ്യങ്ങളുടെ ഉപയോഗത്തെ കുറിച്ച് വിദ്യാര്‍ത്ഥികള്‍ക്ക് ക്ലാസ് എടുത്തു.
ഡോ. അംബേദ്ക്കര്‍ ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളേജില്‍ ജീവനി – ഹരിതായുര്‍ പദ്ധതിക്ക് തുടക്കം
