ചിത്താരി: ചിത്താരി ഡയാലിസിസ് സെന്ററിന്റെ അഞ്ചാം വാര്‍ഷികത്തോടനുബന്ധിച്ച് സൗത്ത് ചിത്താരിയില്‍ സൗജന്യ കിഡ്നി രോഗ നിര്‍ണയ ക്യാമ്പ് സംഘടിപ്പിച്ചു. സൗത്ത് ചിത്താരി ഹയാത്തുല്‍ ഇസ്ലാം മദ്റസയില്‍ നടന്ന ക്യാമ്പില്‍ പ്രദേശത്തെ നിരവധി പേര് പങ്കെടുത്തു. കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്ററിന്റെ സഹകരണത്തോടെയാണ് പരിപാടി സംഘടിപ്പിച്ചത്. ചിത്താരി ഡയാലിസിസ് സെന്റര്‍ ചെയര്‍മാനും സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് പ്രസിഡണ്ടുമായ ഹബീബ് കൂളിക്കാട് ഉദ്ഘാടനം ചെയ്തു. ഖത്തര്‍ മുഹമ്മദ് കുഞ്ഞി അധ്യക്ഷത വഹിച്ചു. ഖത്തീബ് ജുനൈദ് ജലാലി പ്രാര്‍ത്ഥന നടത്തി. സൗത്ത് ചിത്താരി മുസ്ലിം ജമാഅത്ത് സെക്രട്ടറി കെ യു ദാവൂദ്, വാര്‍ഡ് മെമ്പര്‍ സുബൈര്‍ സി പി, ബറക്കാത്ത് ഗ്രൂപ്പ് ചെയര്മാന് അയ്യൂബ് ബറക്കാത്ത് എന്നിവര്‍ പ്രസംഗിച്ചു. ഷാഹിദ് പുതിയവളപ്പ് സ്വാഗതവുംസി കെ കരീം നന്ദിയും പറഞ്ഞു. കൊണ്ടോട്ടി ശിഹാബ് തങ്ങള്‍ ഡയാലിസിസ് സെന്റര്‍ മൊബൈല്‍ ലാബ് ക്യാമ്പ് കോര്‍ഡിനേറ്റര്‍ സജ്ജാദ് കൊട്ടപ്പുറം
ബോധവല്‍ക്കരണ ക്ലാസ്സും സെന്റര്‍ ഡയറക്ടര്‍ ഫൈസല്‍ ബാബു കൊട്ടുക്കര കൗണ്‍സിലിംഗും നടത്തി.
കിഡ്നി രോഗങ്ങള്‍ നേരത്തേ കണ്ടെത്തുന്നതിനും രോഗബോധവല്‍ക്കരണം നടത്തുന്നതിനുമായി സംഘടിപ്പിച്ച ക്യാമ്പില്‍ വിദഗ്ധ ഡോക്ടര്‍മാരുടെ നേതൃത്വത്തില്‍ പരിശോധനകളും ആരോഗ്യ നിര്‍ദേശങ്ങളും നല്കി. കിഡ്നി സംബന്ധമായ അസുഖങ്ങളുടെ ലക്ഷണങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍, ആരോഗ്യകരമായ ജീവിതശൈലിയുടെ പ്രാധാന്യം എന്നിവയെക്കുറിച്ചും ബോധവല്‍ക്കരണം നടത്തി.
സാമൂഹിക പ്രതിബദ്ധതയുടെ ഭാഗമായി സംഘടിപ്പിച്ച ക്യാമ്പ് ജനങ്ങള്‍ക്ക് ഏറെ പ്രയോജനകരമായതായി സംഘാടകര്‍ അറിയിച്ചു. പങ്കെടുത്തവര്‍ക്ക് ആവശ്യമായ ആരോഗ്യ നിര്‍ദേശങ്ങളും തുടര്‍ചികിത്സ സംബന്ധിച്ച മാര്‍ഗനിര്‍ദേശങ്ങളും നല്കി. മിന്നാ ശരീഫ്, ഹനീഫ ബി കെ, ഹാറൂണ്‍ ചിത്താരി , ഇര്‍ഷാദ് സി കെ, അന്‍സാരി മാട്ടുമ്മല്‍, ഹാരിസ് സി എം,അഫ്സല് ഖാഫില, യാസീന്‍ ഖാഫില, ഖാലിദ് കുന്നുമ്മല്‍ എന്നിവര്‍ ക്യാംപ് നിയന്ത്രിച്ചു.
