പരപ്പ: തളി ക്ഷേത്ര ഉത്സവത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് വൈകിട്ട് അഞ്ചിന് കാഴ്ച സമര്‍പ്പണവും രാത്രി എട്ടിന് വയലിന്‍ വായനയിലെ നവതാരം പതിനൊന്നു വയസുകാരി ഗംഗാ ശശിധരന്‍ നയിക്കുന്ന വയലിന്‍ ഫ്യൂഷനും നടക്കും. 20 ന് രാവിലെ 10 ന് ആദര സഭയും ക്ഷേത്ര വികസന പദ്ധതി സമര്‍പ്പണവുമുണ്ട്. 1 ന് സമാപനത്തില്‍ രാവിലെ 8.30 ന് പരപ്പ ടൗണിലെ തളിത്തറയില്‍ പൂജ. 11 ന സംഗീതാര്‍ച്ചന . 12 ന് മഹാപൂജ. വൈകിട്ട് അഞ്ചിന് തായമ്പക,രാത്രി ഏഴിന് അരയാല്‍ത്തറ മേളവും പറയെടുപ്പും സഹസ്ര ദീപ സമര്‍പ്പണവും തുടര്‍ന്ന് ശ്രീഭൂതബലിയും തിടമ്പുനൃത്തത്തോടെ വിഷു ദിനത്തില്‍ തുടങ്ങിയ ആഘോഷം സമാപിക്കും.
പരപ്പ തളി ക്ഷേത്ര ഉത്സവം കാഴ്ച സമര്‍പ്പണവും ഗംഗാതരംഗവും ഇന്ന്
