കാഞ്ഞങ്ങാട് കുട്ടികളുടെ കൂട്ടായ്മയില്‍ ഉള്ള ഇന്ത്യയിലെ ഏറ്റവും വലിയ കൂട്ടായ്മയായ ബാലസംഘത്തിന്റെ നേതൃത്വത്തില്‍ കുട്ടികളെ പങ്കെടുപ്പിച്ച് സമകാലിക സംഭവങ്ങളെ കോര്‍ത്തിണക്കി കളിയിലൂടെയും നാടകത്തിലൂടെയും നൃതത്തിലൂടെയും പൊതുജനങ്ങളിലെത്തിക്കുന്നതിനായി വേനല്‍ തുമ്പി കലാജാഥ പ്രയാണം തുടങ്ങി. ജില്ലാതല ഉദ്ഘാടനംകാഞ്ഞങ്ങാട് ഏരിയയിലെ കൊവ്വല്‍ സ്റ്റോര്‍ യൂണിറ്റില്‍ ബാലസംഘം സംസ്ഥാന പ്രസിഡന്റ് പ്രവിഷ പ്രമോദ് ഏരിയയിലെ ജാഥ ലീഡര്‍ കെ പി രേവതിക്ക് പതാക കൈമാറി ഉദ്ഘാടനം ചെയ്തു.കാഞ്ഞങ്ങാട് ഏരിയയില്‍ പത്ത് ദിവസങ്ങളിലായി മുപ്പത് കേന്ദ്രങ്ങളിലെ പര്യടനത്തിന് ശേഷം ഏപ്രില്‍ 26ന് കാറ്റാടിയില്‍ സമാപിക്കും.കാഞ്ഞങ്ങാട് ഏരിയയിലെ വിവിധ യൂണിറ്റുകളില്‍ നിന്നായി 16 കുട്ടികള്‍ ഉള്‍പ്പെടെ 27 അംഗങ്ങള്‍ അടങ്ങിയ സംഘമാണ് വിവിധ കേന്ദ്രങ്ങളില്‍ പര്യടനം നടത്തുന്നത്.ഉദ്ഘാടന ചടങ്ങില്‍ വില്ലേ ജ് പ്രസിഡന്റ് തേജലക്ഷ്മി അദ്ധ്യക്ഷത വഹിച്ചു ജില്ലാ പ്രസിഡന്റ് അനുരാഗ് ,പുല്ലൂര്‍, യതീഷ് വരിക്കാട്ട്, , പി കെ മഞ്ജിഷ,കെപി, ആര്‍ തേജസ് , ടി പി രാജേഷ്, കെ ഉഷ , എന്‍ പ്രിയേഷ്., എ ശബരീഷന്‍. പ്രദീപന്‍ മരക്കാപ്, കെ ഗീത, പി സുശാന്ത്. കെ ശീന, , എന്‍ ഉണ്ണികൃഷ്ണന്‍. , എന്നിവര്‍ സംസാരിച്ചു സംഘാടക സമിതി ചെയര്‍മാന്‍ കെ. പി.ദാമോദരന്‍ സ്വാഗതം പറഞ്ഞു.
ഉദ്ഘാടന ചടങ്ങിന് മുന്നോടിയായി കലാജാഥ അംഗങ്ങള്‍ക്ക് വാദ്യമേളത്തിന്റെയും,മുത്തുകുടകങ്ങളുടെയും,ചലന ദൃശ്യങ്ങളുടെയും അകമ്പടിയില്‍ സംഘാടകസമിതി അംഗങ്ങളും,ബാലസംഘം കൂട്ടുകാരും ചേര്‍ന്ന് ഉദ്ഘാടന കേന്ദ്രത്തിലേക്ക് സ്വീകരണം നല്‍കി.സ്വാഗത നൃത്ത ശില്പം,സംഗീതശില്പം,നാടകം തുടങ്ങിയ നിരവധി പരിപാടികള്‍ കലാജാഥയുടെ ഭാഗമായി നടന്നു.ബാലസംഘംകൂട്ടുകാര്‍,സംഘാടക സമിതി അംഗങ്ങള്‍,പൊതു ജനങ്ങള്‍ നിരവധി ആളുകള്‍പങ്കാളികളായി
