കാഞ്ഞങ്ങാട് നെഹ്‌റു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ അംബേദ്ക്കര്‍ ക്വിസ് മത്സരം സംഘടിപ്പിച്ചു

കാഞ്ഞങ്ങാട് : തുടി സാംസ്‌ക്കാരിക വേദിയുടെ 10-ാം വാര്‍ഷിക ആഘോഷം അംബേദ്ക്കര്‍ ‘ക്വിസ് മത്സരം സംഘടിപ്പിച്ചു. കാഞ്ഞങ്ങാട് നെഹറു ആര്‍ട്‌സ് ആന്റ് സയന്‍സ് കോളേജില്‍ വെച്ച് നടന്ന ക്വിസ് മത്സരം തുടി കണ്‍വീനര്‍ ഡോ. യു. ബാലകൃഷണന്‍ ഉദ്ഘാടനം ചെയ്തു. ചെയര്‍മാന്‍ കമലാക്ഷന്‍ മാസ്റ്റര്‍ കക്കോല്‍ അധ്യഷനായി. ജയചന്ദ്രന്‍ മാസ്റ്റര്‍ ക്വിസ് മാസ്റ്റര്‍റായി. വിജയികള്‍ക്ക് കാസര്‍കോട് ഗവണ്‍മെന്റ് കോളേജിലെ സാമ്പത്തിക വിഭാഗം അധ്യാപകന്‍ ഡോ. രതീഷ് സമ്മാനം വിതരണം ചെയ്തു. ട്രഷറര്‍ മോഹനന്‍ കോട്ടപ്പാറ നന്ദി പറഞ്ഞു.

error: Content is protected !!