നീലേശ്വരം : കേരള സംസ്ഥാന ക്ഷേത്രകലാ (ശിലാശില്പം )അവാര്‍ഡ് നേടിയ ശില്പി ശ്രീധരന്‍നായരേയും, ഓട്ടന്തുള്ളലില് ഏഷ്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, ഇന്ത്യ ബുക്ക് ഓഫ് റെക്കോര്‍ഡ്, വേള്‍ഡ് റെക്കോര്‍ഡ്, മോനിഷ ടാലന്റ് പുരസ്കാരം എന്നിവ നേടിയ നാട്യശ്രീ വന്ദന ഗിരീഷിനെയും തപസ്യ കലാ – സാഹിത്യ വേദി നീലേശ്വരം യൂണിറ്റ് സ്നേഹോപഹാരം നല്കി ആദരിച്ചു. ആദരണ സമ്മേളനം തപസ്യ ജില്ലാ അധ്യക്ഷന്‍ കെ. ബാലചന്ദ്രന് ഉദ്ഘാടനം ചെയ്തു. തപസ്യ നീലേശ്വരം യൂണിറ്റ് പ്രസിഡന്റ് എം.ശശീധരന് അധ്യക്ഷത വഹിച്ചു. ഇടയില്ലം രാധാകൃഷ്ണന് നമ്പ്യാര്‍, തപസ്യ ജില്ലാ ഉപാധ്യക്ഷന്‍ ഏ. വി. സദാനന്ദന്, ജോയിന്റ് സെക്രട്ടറി എം. വി. അശോകന്, സംഘടന സെക്രട്ടറി പവിത്രന് നെല്ലിത്തറ എന്നിവര്‍ സംസാരിച്ചു. അവാര്‍ഡ് ജേതാക്കള്‍ മറുപടി പ്രസംഗം നടത്തി. സെക്രട്ടറി കെ. കെ. പിഷാരടി സ്വാഗതവും, അമ്പിളി ബിജു നന്ദിയും പറഞ്ഞു.
