പെരിയ എന്‍ എസ് എസ് കരയോഗം ലഹരി വിരുദ്ധ പ്രചരണ പരിപാടി സംഘടിപ്പിച്ചു

പെരിയ : പെരിയ എന്‍ എസ് എസ് കരയോഗത്തിന്റെ നേതൃത്വത്തില്‍ ലഹരി വിരുദ്ധ പ്രചരണ പരിപാടി സംഘടിപ്പിച്ചു. വാര്‍ഡ് മെമ്പര്‍ ടി രാമകൃഷ്ണന്‍ നായര്‍ നടുവില്‍ വീട് ഉദ്ഘാടനം ചെയ്തു. കരയോഗം പ്രസിഡന്റ് എ രാമചന്ദ്രന്‍ നായര്‍ അധ്യക്ഷനായി.
റിട്ട. ഹെഡ്മാസ്റ്റര്‍ പി ബാലചന്ദ്രന്‍ മാസ്റ്റര്‍ ലഹരിയുടെ ദോഷവശങ്ങളെ കുറിച്ച് ക്ലാസെടുത്തു. കരയോഗം വനിതാ സമാജം സെക്രട്ടറി ഉഷ എന്‍ നായര്‍ സംസാരിച്ചു. കരയോഗം സെക്രട്ടറി പി മുരളീധരന്‍ നായര്‍ സ്വാഗതവും വനിതാ സമാജം സെക്രട്ടറി എം. സ്വര്‍ണ്ണലത നായര്‍ നന്ദിയുംപറഞ്ഞു.

error: Content is protected !!