പെരിയ:ജനാധിപത്യ രാജ്യത്ത് ഏത് രാഷ്ട്രീയ പാര്‍ട്ടിയില്‍ വിശ്വസിച്ചാലും സ്നേഹത്തിന്റെയും സാഹോദര്യത്തിന്റെയും ബന്ധങ്ങള്‍ ആണ് വേണ്ടതെന്ന് കോണ്‍ഗ്രസ് വക്താവും തൃക്കരിപ്പൂര്‍ യുഡിഎഫ് സ്ഥാനാര്‍ഥിയുമായ സന്ദീപ് വാരിയര്‍ അഭിപ്രായപ്പെട്ടു.കല്ല്യോട്ട് രക്തസാക്ഷി മണ്ഡപത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ശേഷം സംസാരിക്കുകയായിരുന്നു അദ്ദേഹം. കേരളത്തില്‍ മാത്രം ഇത്രയും കൊലപാതകങ്ങള്‍ നടക്കുന്നത് ഞെട്ടിക്കുന്ന സംഭവമാണെന്നും അതിന് ഒത്താശ ചെയ്യുന്ന കൊലവിളി പ്രസംഗങ്ങള്‍ നടത്തുന്നവര്‍ എങ്ങനെ ആണ് പൊതുപ്രവര്‍ത്തന രംഗത്ത് സജീവമായി നിലനില്‍ക്കുന്നത് എന്ന് അത്ഭുതത്തോടെയാണ് നോക്കി കാണുന്നത് എന്നും സന്ദീപ് വാരിയര്‍ പറഞ്ഞു.കൊല കേസില്‍ പ്രതികള്‍ ആയ പലരും അന്വേഷണം എത്താത്തതിന്റെ പേരില്‍ രക്ഷപെട്ട ചില ആളുകള്‍ ഉള്‍പ്പെടെ ഈ തെരഞ്ഞെടുപ്പില്‍ പലയിടത്തും മത്സരിക്കുന്നത് കാണാന്‍ പറ്റുന്നുണ്ട് എന്നും ജനകീയ കോടതി അതിന് വിധി പറയുന്ന തെരഞ്ഞെടുപ്പ് ആണ് ഇതെന്നും അദ്ദേഹം കൂട്ടി ചേര്‍ത്തു.തൃക്കരിപ്പൂര്‍ മണ്ഡലത്തിലെ സമഗ്ര വികസനം സമൂലമായ മാറ്റം സമാധാന ജീവിതം സൗഹൃദന്തരീക്ഷം എന്ന് വേണ്ട എല്ലാ നിലയിലും സ്നേഹത്തിന്റെ കടകള്‍ തുറക്കാനാണ് ആഗ്രഹിക്കുന്നത് എന്നും ഒരാളുടെ സ്വത്തിനോ ജീവനോ ഭീഷണി ആവുന്ന ഒന്നും വാക്കുകള്‍ കൊണ്ടോ പ്രവര്‍ത്തികള്‍ കൊണ്ടോ എന്നില്‍ നിന്നും ഉണ്ടാവില്ല എന്നുള്ള ഉറപ്പാണ് തൃക്കരിപ്പൂരിലെ ജനങ്ങള്‍ക്ക് ഞാന്‍ കൊടുക്കുന്ന വാഗ്ദാനമെന്നും സന്ദീപ് വാരിയര്‍ കൂട്ടി ചേര്‍ത്തു.
ഉച്ചക്ക് കല്ല്യോട്ട് എത്തിയ സന്ദീപ് വാരിയര്‍ സ്മൃതിമണ്ഡലത്തില്‍ പുഷ്പാര്‍ച്ചന നടത്തിയ ചടങ്ങില്‍ യുഡിഎഫ് നേതാക്കളായ കെ കെ രാജേന്ദ്രന്, എ ജി സി ബഷീര്‍, യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ജോമോന് ജോസ്,മണ്ഡലം കോണ്‍ഗ്രസ് പ്രസിഡന്റ് അരീക്കര രാജന്,അഡ്വക്കേറ്റ് എം കെ ബാബുരാജ്,മുന്‍ പഞ്ചായത്ത് പ്രസിഡന്റ് സി കെ അരവിന്ദന്,നേതാക്കളായ മൊയ്ദു കുണിയ,സിന്ധു മൊയോലം,ജതീഷ് കായകുളം, പത്മകുമാര്‍,ദീപ തന്നിത്തോട് ഉള്‍പ്പെടെയുള്ളവര്‍ സംബന്ധിച്ചു.
